Month: January 2020
- News
വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ട് കത്തിനശിച്ചു;യാത്രക്കാർ കായലിൽ ചാടി രക്ഷപ്പെട്ടു
ആലപ്പുഴ: വേമ്പനാട് കായലില്‍ പാതിരാമണല്‍ ദ്വീപിന് സമീപം സവാരി സഞ്ചാരികളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന ഹൗസ് ബോട്ടിന് തീപ്പിടിച്ചു. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ കായലില്‍ ചാടി രക്ഷപെട്ടു. കുട്ടികളുള്‍പ്പടെയുള്ള 16 യാത്രക്കാരെ മറ്റു ബോട്ടുകളിലെത്തിയ ജീവനക്കാര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് ഉച്ചക്ക് 1.15ഓടെയായിരുന്നു അപകടം. വേമ്പനാട്ടു കായലിലേക്ക് കുമരകത്തു നിന്നും പോയ ഓഷ്യാനസ് എന്ന ഹൗസ് ബോട്ടാണ് ഉച്ചയോടെ കായലിൽ കത്തിയത്. കണ്ണൂരില്‍ നിന്നും വിനോദസഞ്ചാകളായെത്തിയ മൂന്ന് കുട്ടികളും 10 മുതിര്‍ന്നവരും ഹൗസ്‌ബോട്ട് ജീവനക്കാരും ഉള്‍പ്പെടെ 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
Read More » - News
എട്ടാംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കും.
Read More » - News
പാലക്കാട് 15 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിനഞ്ച് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തൃശൂർ കരിക്കാട് സ്വദേശിയായ എ.എം.ഷമീൽ (25), കുന്നംകുളം പെരുമ്പിലാവ് സ്വദേശി ടി.കെ.രാഗേഷ് (31) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » - News
ആലപ്പുഴയിൽ വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു
ആലപ്പുഴ : ആലപ്പുഴയിൽ വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു. അവലൂക്കുന്ന് തെക്കേതയ്യിൽ കനകദാസിന്റെ മകൻ കിരൺദാസ് (17) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത പ്ലസ്ടു വിദ്യാർത്ഥിയാണ് മരിച്ചത്. ബൈക്ക് ഓടിച്ച പറവൂർ കണ്ടംപറമ്പിൽ വിനോദിന്റെ മകൻ കിരണി(20)നെ ഗുരുതര പരിക്കോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ, അതേ ദിശയിൽ പൊയ്ക്കൊണ്ടിരുന്ന ഓട്ടോറിക്ഷ തട്ടി ഇരുവരും എതിരെ വന്ന ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
Read More » - News
അക്ഷരം തെറ്റിച്ചതിന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തല്ലിച്ചതച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു
കോട്ടയം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലി ചതച്ച് അദ്ധ്യാപിക. മലയാളം അക്ഷരം തെറ്റിച്ചതിനാണ് കുട്ടിയെ അദ്ധ്യാപിക തല്ലി ചതച്ചത്. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിലാണ് സംഭവം. അദ്ധ്യാപികയായ മിനിമോള്‍ ജോസാണ് രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി പ്രണവ് രാജിനെ തല്ലി ചതച്ചത്. കുട്ടിയുടെ ശരീരത്തില്‍ അടി കൊണ്ട് നിരവധി പാടുകള്‍ ഉണ്ടായിട്ടുണ്ട്. രക്ഷകർത്താക്കളുടെ പരാതിയെ തുടര്‍ന്ന് അദ്ധ്യാപിക മിനിമോള്‍ ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസും കേസെടുത്തിട്ടുണ്ട്.
Read More » 16 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ച19 കാരൻ പിടിയിൽ
താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കു മരുന്ന നൽകി പീഡിപ്പിച്ച കേസില്‍ 19 കാരൻ അറസ്റ്റിൽ. കൊടിയത്തൂർ സ്വദേശി സിടി അഷ്റഫാണ് പോലീസ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുക്കം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്കൂളിൽ ശുചിമുറിയില്‍ 16 കാരി സിഗരറ്റ് വലിച്ചു കൊണ്ടിരിക്കെ സഹപാഠികൾ കാണുകയും അധ്യാപകരെ അറിയിക്കുകയും ചെയ്തു. തുടർന്ന് അധ്യാപകർ ചോദ്യം ചെയ്തതോടെ സിഗരറ്റ് നൽകിയത് അഷ്റഫാണെന്ന് പെൺകുട്ടി അറിയിച്ചു. ഇതോടെ, സ്കൂള‍് അധികൃതര്‍ മുക്കം പോലീസില്‍ പരാതി നല്‍കി.
Read More »- News
കണ്ടക്ടറെ പോലീസ് മർദ്ദിച്ചു; ആലപ്പുഴയിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക് പണിമുടക്ക്. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് കണ്ടക്ടറുടെ ആരോപണം.
Read More »