Month: January 2020

  • Top Stories
    Photo of എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളുമായി തമിഴ്‌നാട് ക്യു ബ്രാഞ്ചിന്‍റെ തെളിവെടുപ്പ്

    എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളുമായി തമിഴ്‌നാട് ക്യു ബ്രാഞ്ചിന്‍റെ തെളിവെടുപ്പ്

    തിരുവനന്തപുരം: എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ ഷമീം, തൗഫിക് എന്നീ പ്രതികളുമായി തമിഴ്‌നാട് പൊലീസിലെ ക്യു ബ്രാഞ്ചിന്‍റെ തെളിവെടുപ്പ് തുടങ്ങി. ഇന്നലെ രാത്രിയിലാണ് പ്രതികളെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. എന്നാൽ തെളിവെടുപ്പ് നടത്താൻ എത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്ന് തിരുവനന്തപുരം റൂറൽ പൊലിസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച തോക്ക്കണ്ടെത്താനായിട്ടില്ല. ഷെമീം, തൗഫിക്ക് എന്നിവരെ 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

    Read More »
  • Top Stories
    Photo of കശ്മീർ വിഷയത്തിൽ ഇടപെടാം:ഡോണൾഡ് ട്രംപ്

    കശ്മീർ വിഷയത്തിൽ ഇടപെടാം:ഡോണൾഡ് ട്രംപ്

    ദാവോസ് : കശ്മീർ വിഷയത്തിൽ ഇടപെടാമെന്നാവർത്തിച്ച് ഡോണൾഡ് ട്രംപ്. സ്വിസർലന്റിലെ ദാവോസിൽ ലോകസാമ്പത്തിക ഫോറം സമ്മേളനത്തിനെത്തിയപ്പോഴാണ് ട്രംപിന്റ പ്രതികരണം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ട്രംപ് നിലപാട് ആവർത്തിച്ചത്. അടുത്തമാസം ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാം എന്ന ട്രംപിന്റെ പ്രസ്താവന. കശ്മീരിന്റെ പത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതിനു ശേഷം ഇത് നാലാം തവണയാണ് കശ്മീർ വിഷയത്തിൽ മധ്യസ്ഥതക്ക്  തയ്യാറാണെന്ന് ട്രംപ് പറയുന്നത്. ഇമ്രാനുമായി കശ്മിർ വിഷയം ചർച്ച ചെയ്‌തെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞു.

    Read More »
  • Top Stories
    Photo of മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ

    മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ

    കോട്ടയം : മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ. സൗദിയിൽ ജോലിചെയ്യുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ്  കൊറോണ വൈറസ് ബാധ. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവർ. മലയാളി നഴ്സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീൻ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്നും ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂർ സ്വദേശിനിയിലേക്ക് വൈറസ് പടർന്നത് എന്നും ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാർ പറയുന്നു. രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്ന്  മലയാളി നഴ്സുമാർ പറയുന്നു. കൊറോണ വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാർ പറഞ്ഞു.

    Read More »
  • നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

    അഞ്ചൽ : നിരവധി മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി ഏഴ് വർഷത്തിനുശേഷം അറസ്റ്റിൽ. ചിതറ ചരുവിള വീട്ടിൽ സഹദേവന്റെ മകൻ അജിയാണ് അഞ്ചൽ പോലീസിന്റെ  പിടിയിലായത്. നിരവധി പോക്കറ്റടി കേസുകളിലും മോഷണ കേസുകളിലും പ്രതിയായിരുന്നു ഇയാൾ.

    Read More »
  • അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 55 കാരൻ അറസ്റ്റിൽ

    ഹരിപ്പാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 55 കാരനെ അറസ്റ്റു ചെയ്തു. മുതുകുളം കാടാംപള്ളി കിഴക്കതിൽ മുരളിയെയാണ് കനകക്കുന്ന് പൊലീസ്  അറസ്റ്റ് ചെയ്തത്. പീഡനത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധന നടത്തി ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • News
    Photo of ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ് നൽകി

    ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ് നൽകി

    മസ്‍കത്ത്: ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത. ഒമാനില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമിയിലും കടലിനോട് ചേര്‍ന്നുള്ള മറ്റ് ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ശക്തമായ മഴയ്ക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. കടലില്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതൊടൊപ്പം രാജ്യത്തെ താപനില ഇനിയും താഴും. പ്രതികൂല കാലാവസ്ഥയുള്ള സമയത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

    Read More »
  • Top Stories
    Photo of നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തും

    നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തും

    തിരുവനന്തപുരം : നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച എട്ട് മലയാളികളുടെ  മൃതദേഹങ്ങൾ നാളെ 11 മണിക്കുള്ള വിമാനത്തിൽ കഠ്മണ്ഡുവിൽ നിന്നും ഡൽഹിയിൽ എത്തിക്കും. കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ ഡൽഹിയിലെത്തുമെങ്കിലും വെള്ളിയാഴ്ച മാത്രമേ കോഴിക്കോട് എത്തുകയുള്ളൂ. തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ തന്നെ തിരുവനന്തപുരത്തെത്തും. ബന്ധുക്കളുടെ ആവശ്യത്തെത്തുടർന്നാണ് കോഴിക്കോട് സ്വദേശികളുടെ മൃതദേഹം വെള്ളിയാഴ്ച കരിപ്പൂരിൽ എത്തിക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക വഹിക്കും.

    Read More »
  • News
    Photo of എയ്ഡ്‌സ് രോഗിയായ യുവതിയെ ഓടുന്ന ട്രെയിനിൽ കൂട്ട ബലാത്സംഗം ചെയ്തു

    എയ്ഡ്‌സ് രോഗിയായ യുവതിയെ ഓടുന്ന ട്രെയിനിൽ കൂട്ട ബലാത്സംഗം ചെയ്തു

    പട്ന : ഓടുന്ന ട്രെയിനിൽ എയ്ഡ്സ് രോഗിയായ യുവതിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാംത്സഗം ചെയ്തു. പട്ന-ഭഭുവാ ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. സംഭവത്തിൽ ബീഹാർ കൈമൂറിലെ ചൈതി ഗ്രാമവാസികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ബീഹാറിലെ  ആശുപത്രിയിൽനിന്ന് ചികിത്സ കഴിഞ്ഞു ഇന്റർസിറ്റി എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. രാത്രി, കമ്പാർട്ട്മെന്റിൽ ആളൊഴിഞ്ഞതോടെ, അക്രമികൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

    Read More »
  • News
    Photo of മുസ്ലിം സ്ത്രീകൾ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ല:അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

    മുസ്ലിം സ്ത്രീകൾ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ല:അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

    തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന  മുസ്ലിം സ്ത്രീകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള സുന്നി യുവജന സംഘം സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു. സ്ത്രീകള്‍ക്ക് ഇസ്ലാം യുദ്ധം നിശ്ചയിച്ചിട്ടില്ല. സ്ത്രീകളുടെ സംരക്ഷണത്തിന് അവള്‍ തന്നെ സമരം ചെയ്യണമെന്നത് ഇസ്ലാമിക നിയമമല്ല. സ്ത്രീസംരക്ഷണം പുരുഷന്റെ ബാധ്യതയാണെന്നും  ഇസ്ലാമിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് പ്രതിഷേധിക്കാനും, പ്രസംഗിക്കാനും, അവകാശങ്ങള്‍ ചോദിക്കാനും, പ്രതികരിക്കാനും അവള്‍ക്ക് അവകാശമുണ്ടെന്നും ഫേസ്ബുക് പോസ്റ്റിൽ അബ്ദുല്‍ ഹമീദ് ഫൈസി പറയുന്നു.

    Read More »
  • News
    Photo of മതേതര ഭാരതത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഒറ്റകെട്ടായി നേരിടണം:മുകേഷ് എംഎൽഎ

    മതേതര ഭാരതത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഒറ്റകെട്ടായി നേരിടണം:മുകേഷ് എംഎൽഎ

    കൊല്ലം : പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റകെട്ടാണെന്ന്  രാജ്യത്തിന് കാട്ടികൊടുക്കുന്ന മനുഷ്യ മഹാശൃംഘലയിൽ കണ്ണികളായി ചരിത്രത്തിന്റെ ഭാഗമാകണം എന്ന് മുകേഷ് എം എൽ എ. ജനുവരി 26 ന് നടക്കാനിരിക്കുന്ന മനുഷ്യ മഹാശൃംഘലയുടെ സന്ദേശവുമായി കൊല്ലം കുരീപ്പുഴയിൽ ഭവന സന്ദർശനം നടത്തുകയായിരുന്നു മുകേഷ് എം.എൽ.എ.

    Read More »
Back to top button