Month: January 2020
- News
പോണ്ടിച്ചേരിയിൽ ബോംബ് സ്ഫോടനം;ഒരാൾ കൊല്ലപ്പെട്ടു
പോണ്ടിച്ചേരി : പോണ്ടിച്ചേരിയിൽ ബോംബ് സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. പോണ്ടിച്ചേരി കിരുമാമ്പകം വില്ലേജിലാണ് ബോംബ് സ്ഫോടനം നടന്നതെന്ന് വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. https://twitter.com/ANI/status/1223112477157642240?s=19
Read More » - News
അടൂരിൽ യുവാവിന് നേരെ ആസിഡാക്രമണം;ഗുരുതരപരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ
അടൂർ: അടൂരിൽ യുവാവിന് നേരെ ആസിഡാക്രമണം. പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന് (25) നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. അയൽവാസിയായ ചക്കൻചിറമലയിൽ വിദ്യാഭവനിൽ വിശ്വംഭരനാണ് അഭിലാഷിന്റെ മേൽ ആസിഡ് ഒഴിച്ചത്. ഗുരുതരപരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. അഭിലാഷിന്‍റെ വീടിന് സമീപത്ത് കുപ്പിയില്‍ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരന്‍ അഭിലാഷിന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്‍റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതരമായി പരിക്കേറ്റു.
Read More » - News
എൽകെജി വിദ്യാർഥിനിയെ മിഠായി നൽകി പീഡിപ്പിച്ചു;സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ
ആലപ്പുഴ : എൽകെജി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ഇടുക്കി വാഗമൺ ചോറ്റുകുഴിയിൽ ജോൺസൺ (54) നെയാണ് കരീലക്കുളങ്ങര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂളിൽ സഹായി ആയി ജോലി ചെയ്തിരുന്ന ഇയാൾ അതേ സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്. സ്കൂളിലെ സഹായിയും നോട്ടക്കാരനുമായി ജോലി ചെയ്തു വരികയായിരുന്നു പ്രതി, മിഠായി നൽകി പ്രലോഭിപ്പിച്ച് സ്കൂൾ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് തവണ സമാന രീതിയിൽ പീഡനം നടന്നതായി പൊലീസ് പറഞ്ഞു. ശാരീരികമായി അസ്വസ്ഥതകൾ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാവ് കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ഹരിപ്പാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read More » - News
ബന്ദിയാക്കപ്പെട്ട കുട്ടികളെ മോചിപ്പിച്ചു;അക്രമിയെ വെടിവച്ചു കൊന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കൊലക്കേസ് പ്രതി വീടിനുള്ളിൽ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു. കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു. ഇന്ന് വെളുപ്പിനോടെയാണ് സുഭാഷ് ബദ്ധാം എന്ന കൊലക്കേസ് പ്രതി ബന്ദിയാക്കിയിരുന്ന ഇരുപതിലധികം കുട്ടികളെ മോചിപ്പിച്ചത്. യു പി ഭീകരവിരുദ്ധ സ്ക്വാഡ് അംഗങ്ങളും പോലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്.എല്ലാ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് നടപടിക്കിടെ കൊല്ലപ്പെട്ടുവെന്നും ഉത്തർ പ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി വാർത്താ ഏജൻസിയോടു പറഞ്ഞു. ബന്ദിയാക്കവരിൽ സുഭാഷിന്റെ ഭാര്യയും ഒരുവയസ്സുപ്രായമുള്ള മകളും ഉൾപ്പെട്ടിരുന്നു. സുഭാഷുമായി അനുനയനീക്കത്തിന് പോലീസ് ശ്രമിച്ചിരുന്നെങ്കിലും വിജയംകണ്ടിരുന്നില്ല.
Read More » - News
20 കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി കൊലക്കേസ് പ്രതി
ലഖ്നൗ: 20 കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി കൊലക്കേസ് പ്രതി. ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കുട്ടികളെ കൊലക്കേസ് പ്രതി ബന്ദികളാക്കിയിരിക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കുട്ടികളെ മോചിപ്പിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെ അക്രമാസക്തനായ ഇയാൾ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഇതോടെ പോലീസ് തത്കാലം പിൻവാങ്ങി. മൂന് പോലീസ് ഉദ്യോഗസ്ഥർക്കും ഏതാനും നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ് ഗ്രാമത്തിലെ കുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി ബന്ദികളാക്കിയത്. ഇയാളുടെ സ്വന്തം മകളും ഭാര്യയും ബന്ദികളാക്കപ്പെട്ടവരിലുണ്ടെന്നാണ് വിവരം. മകളുടെ ജന്മദിനമാണെന്നാണ് പറഞ്ഞാണ് സുഭാഷ് ഗ്രാമത്തിലെ മറ്റുള്ള കുട്ടികളെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടികൾ തിരിച്ചുവരാതിരുന്നതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് സുഭാഷ് കുട്ടികളെ വീട്ടിനുള്ളിൽ ബന്ദികളാക്കിയിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്.
Read More »