Month: January 2020
- News
കപ്പിത്താൻസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ അൽഫോൺസ് ജോസഫ് നിര്യാതനായി
കൊല്ലം : ശക്തികുളങ്ങര കപ്പിത്താൻസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയും വ്യവസായിയുമായ അൽഫോൺസ് ജോസഫ്(67) നിര്യാതനായി. ജെനിഫർ അൽഫോൺസാണ് ഭാര്യ.മക്കൾ അനുജ അബ്രഹാം ,അനിറ്റ അനൂപ് , അരുൺ അൽഫോൺസ് ,അമിതാ പീറ്റർ ഓസ്റ്റിൻ. മരുമക്കൾ അബ്രഹാം ജോസഫ് ,അനൂപ് ശ്രീകുമാർ, ബെൻസി അരുൺ,പീറ്റർ ഓസ്റ്റിൻ. സംസ്ക്കാര ശുശ്രൂകൾ നാളെ (വെള്ളിയാഴ്ച) 3 മണിക്ക് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ നടക്കും.
Read More » - News
ചലച്ചിത്രനടി ഭാമ വിവാഹിതയായി
കോട്ടയം : നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്‍. കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം . സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങിയ നിരവധി താരങ്ങൾ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നു. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുൺ . കൊച്ചിയില്‍ സ്ഥിരതാമസമായ ഇവര്‍ ദുബായിയില്‍ ബിസിനസ് ചെയ്യുകയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി അൻപതോളം സിനിമകളിൽ ഭാമ അഭിനയിച്ചിട്ടുണ്ട്.
Read More » - News
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു;വിചാരണ അടച്ചിട്ട കോടതി മുറിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തിയിട്ടുണ്ട്. വിചാരണയുടെ ആദ്യ ദിവസമായ ഇന്ന് ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമായിരിക്കും നടക്കുക. രഹസ്യ വിചാരണയായതിനാൽ വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. സംഭവം നടന്ന് 2 വർഷത്തിനും 11 മാസത്തിനും ശേഷമാണ് കേസിന്റെ വിചാരണ നടപടികൾ തുടങ്ങുന്നത്. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് തന്നെ അടച്ചിട്ട കോടതി മുറിയിലായിരിക്കും വിചാരണ നടക്കുക. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകർക്ക് മാത്രമെ കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് പ്രവേശനമുള്ളു.
Read More » - News
മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.കമലം അന്തരിച്ചു
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.കമലം (95) അന്തരിച്ചു. രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു എം കമലം. കരുണാകരൻ മന്ത്രിസഭയിൽ 82 മുതൽ 87 വരെ സഹകരണമന്ത്രിയയിരുന്നു വനിതാ കമ്മിഷൻ ചെയർപേഴ്സൺ, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളിൽ ഏഴുപതിറ്റാണ്ടുകാലം ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു എം.കമലം.
Read More »