Month: January 2020
- News
ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന 70 പേരുടെ ചിത്രങ്ങള്‍ ഡൽഹി പൊലീസ് പുറത്തുവിട്ടു;വിവരം നൽകുന്നവർക്ക് പാരിതോഷികം
ഡൽഹി : ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതി ക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന 70 പേരുടെ ചിത്രങ്ങള്‍ ഡൽഹി പൊലീസ് പുറത്തുവിട്ടു. ഡിസംബര്‍ 15നാണ് ജാമിയ മിലിയയിലെ സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു. ചിത്രങ്ങളിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 011-23013918, 9750871252 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ക്യാമ്പസിനുള്ളിൽ നടന്ന സംഘര്‍ഷത്തില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് ശ്രമിക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഘര്‍ഷം ഉണ്ടാക്കാൻ ശ്രമിച്ചവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പൊലീസ് അറിയിച്ചു.
Read More » - News
തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ട കവർച്ചാക്കേസ് പ്രതി പോലീസ് പിടിയിലായി
ഷൊർണൂർ : ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ട കവർച്ചാക്കേസ് പ്രതി പോലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശി മണിക് സർദാറിനെയാണ് ഷൊർണ്ണൂരിലെ നമ്പ്രത്ത് നിന്ന് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചക്ക് കണ്ണൂരിൽനിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മണിക് സർദർ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടത്. രണ്ട് കൈയിലും ഉണ്ടായിരുന്ന വിലങ്ങ് ഊണ് കഴിക്കുന്നതിനുവേണ്ടി ഒരു കൈയിലാക്കിയപ്പോഴായിരുന്നു രക്ഷപ്പെടൽ.പൈങ്കുളം റെയിൽവേ ഗേറ്റിനും കലാമണ്ഡലം റെയിൽവേ മേൽപ്പാലത്തിനും ഇടയിലുള്ള ഭാഗത്ത് തീവണ്ടി വേഗം കുറച്ചപ്പോഴായിരുന്നു ഇയാൾ ചാടി രക്ഷപെട്ടത്.
Read More » - News
പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞതിലുള്ള ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നത്:എ കെ ബാലൻ
തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് ഭരണപക്ഷം. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു എന്ന് എകെ ബാലൻ ആരോപിച്ചു. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം ആണെന്ന് ഇ പി ജയരാജനും പ്രതികരിച്ചു. ഭരണഘടനാപരമായ ദൗത്യമാണ് ഗവർണറും സർക്കാരും നിർവഹിച്ചതെന്ന് എകെ ബാലൻ പ്രതികരിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്റെ ഒഴിവാക്കാൻ തീരുമാനിച്ച ഭാഗവും ഗവർണർ വായിച്ചത് നല്ല കാര്യമെന്നും, പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞതിലുള്ള ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നതെന്നും എ കെ ബാലൻ ആരോപിച്ചു. ഗവര്‍ണറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലന്നും ഗവർണറെ തടഞ്ഞത് പൊതു സമൂഹം അംഗീകരിക്കില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More » - News
മെഡിസിന് അഡ്മിഷൻ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്:ഡോക്ടർ അറസ്റ്റിൽ
ആറ്റിങ്ങൽ : അന്തർ സംസ്ഥാന തട്ടിപ്പ് സംഘം അറസ്റ്റിൽ. മെഡിസിന് അഡ്മിഷൻ വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിച്ച സംഘത്തിലെ പ്രധാന കണ്ണിയായ കടയ്ക്കൽ കണ്ണൽ ദന്തൽ ക്ലിനിക് എന്ന സ്ഥാപന ഉടമയും ചിതറ ഉജ്ജയിനിയിൽ ദേവരാജന്റെ മകനുമായ ഡോ. ആർ ഡി ഹർഷനെ യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.കൂട്ടു പ്രതിയായ സാജുബിൻ സലിം ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
Read More »