Month: January 2020

  • Top Stories
    Photo of ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല

    ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല

    തിരുവനന്തപുരം: ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല. ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായിക്ക് സാധിക്കില്ലന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഗവർണറുടെ കാൽ പിടിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടായി. കേരളത്തെ അപമാനിച്ച ഗവർണർക്കെതിരെ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി മൗനം പാലിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പാണ്. സർക്കാറും ഗവർണറും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വ്യക്തമായി, ചങ്ങല പിടിച്ചതെല്ലം മുഖ്യമന്ത്രിയുടെ നാടകമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം ജനങ്ങൾക്ക് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിൽ ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്ക്കരിച്ച് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആർഎസ്എസിന്റെയും അമിത്ഷായുടെയും ഏജന്റാണെന്നും, കേരളത്തിലെ നിയമസഭയേയും ജനങ്ങളേയും അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതികരിക്കേണ്ടതുണ്ടന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഗവർണർക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം പിന്തുണയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

    Read More »
  • Top Stories
    Photo of സർക്കാറിനോടുള്ള എതിർപ്പ് അറിയിച്ചുകൊണ്ട് 18ആം ഖണ്ഡിക ഗവർണർ വായിച്ചു.

    സർക്കാറിനോടുള്ള എതിർപ്പ് അറിയിച്ചുകൊണ്ട് 18ആം ഖണ്ഡിക ഗവർണർ വായിച്ചു.

    തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിലെ 18ആം ഖണ്ഡിക ഗവർണർ വായിച്ചു. സർക്കാരിനോടുള്ള എതിർപ്പ് അറിയിച്ചുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പതിനെട്ടാം ഖണ്ഡിക ഗവർണർ വായിച്ചത്.എതിർപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് വായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഗവർണർ വായിച്ചു. പൗരത്വ നിയമ ഭേദഗതിയോടുള്ള എതിർപ്പ് സർക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണർ പതിനെട്ടാം ഖണ്ഡിക വായിച്ചപ്പോൾ ഭരണപക്ഷം ഡസ്കിൽ അടിച്ചാണ് ആഹ്ലാദം രേഖപ്പെടുത്തി. നിയമസഭയിൽ അസാധാരണമായ നാടകീയ സംഭവങ്ങളാണ് ഇന്നുണ്ടായത്. നയപ്രഖ്യാപന പ്രസംഗത്തിൽ എത്തിയ ഗവർണറെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം തടഞ്ഞു. തുടർന്ന് വാച്ച് ആൻഡ് വാർഡ് ഇടപെട്ടാണ് ഗവർണറെ സഭയിലെത്തിച്ചത്. തുടർന്ന് ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സഭയ്ക്ക് മുന്നിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്.  

    Read More »
  • Top Stories
    Photo of നിയമസഭയിൽ അസാധാരണ നാടകീയ സംഭവങ്ങൾ;സഭയിൽ എത്തിയ ഗവർണറെ തടഞ്ഞു പ്രതിപക്ഷം

    നിയമസഭയിൽ അസാധാരണ നാടകീയ സംഭവങ്ങൾ;സഭയിൽ എത്തിയ ഗവർണറെ തടഞ്ഞു പ്രതിപക്ഷം

    തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നാടകീയ സംഭവങ്ങൾ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണറെ തടഞ്ഞു പ്രതിപക്ഷം. നയ പ്രഖ്യാപന പ്രസംഗത്തിനായി സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം ഗോബാക്ക് വിളികളുമായി തടഞ്ഞു. പ്ലക്കാർഡുകളും ബാനറുകളും ഏന്തിയ പ്രതിപക്ഷം ഗവർണക്കുമുന്നിൽ ഉപരോധം സൃഷ്ടിച്ചു.  പ്രതിപക്ഷത്തെ പിടിച്ചുമാറ്റുന്നതിനായി വാച്ച് ആൻഡ് വാർഡ് രംഗത്തെത്തി. ശേഷം സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. മലയാളത്തിൽ നിയമസഭയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവർണർ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം പ്രതിപക്ഷം നിയമസഭക്ക് പുറത്ത് പ്രതിഷേധം ആരംഭിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഗവർണർ നിലപാടെടുത്തിരുന്നു.  പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയാണ് വായിക്കില്ലന്ന് ഗവർണർ നിലപാടെടുത്തത്.

    Read More »
  • Top Stories
    Photo of തൈറോയ്ഡ് കാൻസറിന് പുതിയ മരുന്ന് കണ്ടെത്തി മലയാളി ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം

    തൈറോയ്ഡ് കാൻസറിന് പുതിയ മരുന്ന് കണ്ടെത്തി മലയാളി ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം

    തിരുവനന്തപുരം : തൈറോയ്ഡ് കാൻസറിന് പുതിയ മരുന്ന് കണ്ടെത്തി മലയാളി ഗവേഷകനും സംഘവും. നിലവിൽ തൈറോയ്‌ഡ് ക്യാൻസറിന്  ഉപയോഗിക്കുന്ന മരുന്നുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങളില്ലാത്ത ഒരു ഔഷധക്കൂട്ടാണ് മലയാളി ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്തത്. ലബോറട്ടറിയിൽ വളർത്തിയ അർബുദകോശങ്ങളിലും, എലികളിലും വിജയകരമായി ഉപയോഗിച്ച ഈ മരുന്ന്, മനുഷ്യരിൽ ഉപയോഗിക്കുന്ന ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘പോണാറ്റിനിബ്’ (ponatinib) എന്ന മരുന്ന്, പുതിയൊരിനം രാസതന്മാത്രകളുമായി (PLX4720) സംയോജിപ്പിച്ചായായിരുന്നു പരീക്ഷണം. പുതുതായി രൂപപ്പെടുത്തിയ ഈ ഔഷധക്കൂട്ട് തൈറോയ്ഡ് അർബുദ കോശങ്ങൾ വളരുന്നത് തടയുന്നതായി പരീക്ഷണങ്ങളിൽ തെളിയിച്ചു. കാൻസർ കോശങ്ങൾ വളരുന്നത് തടയുന്നു എന്നു മാത്രമല്ല, മറ്റു പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതും ഈ മരുന്നിന്റെ സവിശേഷതയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ.സുരേഷ് കുമാർ അറിയിച്ചു.

    Read More »
  • Top Stories
    Photo of നയപ്രഖ്യാപനപ്രസംഗം ഇന്ന്; പൗരത്വനിയമ ഭേദഗതിക്കെതിരായുള്ള പരാമർശങ്ങൾ ഗവർണർ വായിക്കില്ല

    നയപ്രഖ്യാപനപ്രസംഗം ഇന്ന്; പൗരത്വനിയമ ഭേദഗതിക്കെതിരായുള്ള പരാമർശങ്ങൾ ഗവർണർ വായിക്കില്ല

    തിരുവനന്തപുരം:നയപ്രഖ്യാപനപ്രസംഗം ഇന്ന് നിയമസഭയിൽ വായിക്കാനിരിക്കേ, പൗരത്വനിയമ ഭേദഗതിക്കെതിരായി സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ 18-ാം ഖണ്ഡിക വായിക്കില്ലന്ന് ഗവർണർ. നയപ്രഖ്യാപനത്തിൽ സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഉൾപ്പെടുത്തിയ അഭിപ്രായങ്ങൾ വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനൽകി.

    Read More »
  • News
    Photo of കവർച്ച കേസിലെ പ്രതി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടു

    കവർച്ച കേസിലെ പ്രതി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടു

    കണ്ണൂർ:കവർച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി മാണിക്ക് സർദറാണ് കണ്ണൂരിൽനിന്ന് കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടത്. തീവണ്ടി തൃശ്ശൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം.

    Read More »
  • News
    Photo of കള്ളപ്പണം വെളുപ്പിക്കൽ:പോപ്പുലർ ഫ്രണ്ടിന് എൻഫോഴ്സ്മെന്റിന്റെ സമൻസ്

    കള്ളപ്പണം വെളുപ്പിക്കൽ:പോപ്പുലർ ഫ്രണ്ടിന് എൻഫോഴ്സ്മെന്റിന്റെ സമൻസ്

    ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികൾക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം നടന്ന കലാപങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക പിന്തുണ നൽകിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഭാരവാഹികൾക്ക് സമൻസ് അയച്ചിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

    Read More »
  • Top Stories
    Photo of കൊറോണ:ചൈനയിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ വിമാനമയക്കും;സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിൽ

    കൊറോണ:ചൈനയിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ വിമാനമയക്കും;സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിൽ

    ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി ഇന്ത്യ. ചൈനയിൽ കുടങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ നിന്ന് ഉടൻ വുഹാനിലേയ്ക്ക് പുറപ്പെടും. പാസ്പോർട്ട് കൈവശമില്ലാത്തവർ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദ്ദേശിച്ചിട്ടുണ്ട്. വിസയോ വർക്ക് പെർമിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്പോർട്ട് ചൈനീസ് അധികൃതർക്ക് നൽകിയിട്ടുള്ളവരാണ് വിവരങ്ങൾ കൈമാറേണ്ടത്.

    Read More »
  • News
    Photo of രമേശ് ചെന്നിത്തലയുടെ നടപടികൾ പോപ്പുലർ ഫ്രണ്ടിനെ പ്രീതിപ്പെടുത്താൻ;കോണ്‍ഗ്രസ് ദേശവിരുദ്ധ സംഘടനകളുടെ കൈയിലെ പാവയായി മാറരുത്:എംടി രമേശ്‌

    രമേശ് ചെന്നിത്തലയുടെ നടപടികൾ പോപ്പുലർ ഫ്രണ്ടിനെ പ്രീതിപ്പെടുത്താൻ;കോണ്‍ഗ്രസ് ദേശവിരുദ്ധ സംഘടനകളുടെ കൈയിലെ പാവയായി മാറരുത്:എംടി രമേശ്‌

    കൊച്ചി:പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരായി കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ സ്പോണ്‍സര്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി നേതാവ് എംടി രമേശ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികളായിട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ടിഎന്‍ പ്രതാപനും പികെ കുഞ്ഞാലിക്കുട്ടിയും സുപ്രീം കോടതിയിൽ കേസ് കൊടുത്തതെന്ന് എം ടി രമേശ് ആരോപിച്ചു. പൗരത്വ നിയമ ഭേദഗതി ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് മുസ്ലീം ലീഗും കോണ്‍ഗ്രസ് എംപിയായ ടിഎന്‍ പ്രതാപനുമാണ്. ഇവര്‍ക്കായി കേസില്‍ ഹാജരാകുന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ അക്കൗണ്ടിലേക്ക് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ നിന്നും എത്തിയത് 77 ലക്ഷം രൂപയാണ്. ഈ പണം എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് പണം നൽകിയെന്ന വാർത്ത ദേശീയ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ കൂടി കൊടുത്തപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ഈ വാർത്തയെ അവഗണിച്ചുവെന്ന് എം ടി രമേശ് കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ ഒരു ബാങ്കില്‍ നിന്ന് വലിയ തുകയാണ് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് പിന്‍വലിച്ചത്. ഇതുപോലെ 177 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ചാണ് പൗരത്വനിയമത്തിനെതിരെ രാജ്യത്ത് സമരം തുടരുന്നത്. പിന്‍വലിച്ച ഈ തുക സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലമാണെന്ന് എംടി രമേശ് ആരോപിച്ചു. പൗരത്വനിയമത്തിനെതിരെയല്ല രാജ്യത്തിനെതിരെയാണ് കേരളത്തില്‍ നടക്കുന്ന സമരം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം വില പോകുന്നില്ലെന്ന് മനസ്സിലാക്കിയതോടെ രമേശ് ചെന്നിത്തല ഗവർണർക്കെതിരെ നീങ്ങാൻ തുടങ്ങിയെന്ന് എംടി രമേശ് ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഗവർണറെ തിരിച്ചുവിളിക്കണം എന്ന പ്രമേയം സഭയിൽ അവതരിപ്പിക്കണമെന്ന വിചിത്ര ആവശ്യം ചെന്നിത്തല മുന്നോട്ടുവച്ചതെന്നും എംടി രമേശ് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനോടുള്ള ഉപകാരസ്മരണ കാരണമാണ് കോഴിക്കോട്ടെ മാവോയിസ്റ്റുകളുടെ വീട്ടില്‍ രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയത്. കോൺഗ്രസിനുള്ളിൽ തന്നെ രമേശ് ചെന്നിത്തലയുടെ നടപടികളോടുള്ള വിയോജിപ്പ് പുറത്തു വരുന്നുണ്ടെന്നും രമേശ് പറഞ്ഞു. കേരളത്തില്‍ നടക്കുന്ന സിഎഎ വിരുദ്ധ പ്രക്ഷോഭം ഗവര്‍ണര്‍ക്കെതിരയുള്ള സമരമായി മാറിയെന്നും കോണ്‍ഗ്രസ് ദേശവിരുദ്ധ സംഘടനകളുടെ കൈയിലെ പാവയായി…

    Read More »
  • Top Stories
    Photo of കാട്ടാക്കട കൊലപാതകം:പോലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

    കാട്ടാക്കട കൊലപാതകം:പോലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

    തിരുവനന്തപുരം : സ്വന്തം ഭൂമിയിൽനിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ പിടിയിലാകാനുണ്ടായിരുന്ന അവസാന പ്രതിയും കീഴടങ്ങി. കൊല്ലപ്പെട്ട സംഗീതിന്റെ കാർ മാറ്റിയിട്ട ബൈജുവാണ് കീഴടങ്ങിയത്. രാവിലെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇതോടെ കൊലപാതക കേസിൽ പ്രതിപ്പട്ടികയിലുള്ള എട്ട് പേരും പിടിയിലായി. മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പർ ഉടമ ഉത്തമൻ, ജെസിബി ഓടിച്ച വിജിൻ, ടിപ്പർ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുൻ, ഇവരെ സഹായിച്ച ലാൽകുമാർ, അനീഷ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

    Read More »
Back to top button