Month: January 2020
- News
ഒമാനിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടുത്തം;ആർക്കും പരിക്കില്ല
മസ്‍കത്ത്: ഒമാനിലെ അല്‍ മസ്‍ന വിലായത്തിൽ തീപിടുത്തം. തര്‍മദില്‍ തൊഴിലാളികളുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തില്‍ നിന്ന് അഞ്ച് പേരെ രക്ഷപെടുത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. അഞ്ച് പേരെയും പരിക്കേല്‍ക്കാതെയാണ് രക്ഷിച്ചത്. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
Read More » - News
ഭാര്യയും കുഞ്ഞും ഉള്ള യുവാവ് എൻജിനീയറിങ് വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു:ഭാര്യയുടെ പരാതിയിൽ ഇരുവരും അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയും കുഞ്ഞും ഉള്ള യുവാവ് വീണ്ടും എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചു. ഡ്രൈവർ ആയ യുവാവിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് യുവാവിനെയും എൻജിനീയറിങ് വിദ്യാർഥിനിയേയും അറസ്റ്റ് ചെയ്തു. മത്തംപാല കുന്നുവിള വീട്ടില്‍ ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്‍റുമായ ലിജോ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഇതേ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ബിസ്മിത. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടി വേളാങ്കണ്ണിയില്‍ പോയി വിവാഹിതരായി. ബിസ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയെതാണെന്നും മനസ്സിലാകുന്നത്.
Read More » - News
സെല്‍ഫിയെടുക്കാന്‍ പാലത്തിന് മുകളില്‍ കയറി:യുവതി ട്രെയിൻ തട്ടി മരിച്ചു
കൊല്‍ക്കത്ത: സെല്‍ഫിയെടുക്കാന്‍ പാലത്തിന് മുകളില്‍ കയറിയ യുവതി ട്രെയിനിടിച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ ഞായറാഴ്ചയാണ് സംഭവം. വിനോദയാത്രയുടെ ഭാഗമായി ഖിസ് നദീതീരത്തെത്തിയതാണ് യുവതിയും സുഹൃത്തുക്കളും. സ്ഥലങ്ങള്‍ കാണുന്നതിനിടെ രണ്ട് യുവതികള്‍ സെല്‍ഫിയെടുക്കാനായി റെയില്‍പാളം കടന്നുപോകുന്ന പാലത്തിന് മുകളില്‍ കയറുകയായിരുന്നു. പാലത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ എത്തിയ ട്രെയിന്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു.
Read More » - News
പഴയകാല ചലച്ചിത്ര നടി ജമീല മാലിക് അന്തരിച്ചു
തിരുവനന്തപുരം : ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യ മലയാളി പെണ്‍കുട്ടിയായിരുന്നു ജമീല. എസ്എസ്എല്‍സി പഠനത്തിനു ശേഷം പതിനാറാം വയസിലാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്.
Read More » - News
11മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് 1 ആഴ്ചത്തെ പരിചയമുള്ള കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ
മലപ്പുറം : 11 മാസമുള്ള കൈക്കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് സ്വകാര്യ ബസ് കണ്ടക്ടറുടെ കൂടെ ഒളിച്ചോടിയ യുവതിയെയും ബസ് ജീവനക്കാരനായ കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പിൽ ലിസ (23) കണ്ണൂർ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേൽ ജിനീഷ് (31) എന്നിവരാണ് പിടിയിലായത്. ലിസയുടെ ഭർത്താവിന്റെ പരാതിയില് കണ്ണൂർ ഇരിട്ടിയില് വച്ചാണ് ലിസയെയും കാമുകൻ ജിനീഷിനെയും പൊലീസ് പിടികൂടിയത്. മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്. ഒരാഴ്ചത്തെ പരിചയം മാത്രമുള്ള ഇരുവരും തമ്മിൽ ടെലിഫോൺ നമ്പർ കൈമാറിയിരുന്നു. അങ്ങനെയാണ് ബന്ധം വളർന്നത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Read More » - News
കൊട്ടിയത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി
കൊല്ലം: കൊട്ടിയത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി. മൈലാപ്പൂർ നാസില മനസിലിൽ നവാസിന്റെ മകൻ നൗഫൽ(18)ആണ് മരിച്ചത്. ഇയാളുടെ കൂട്ടുകാരൻ മൈലാപ്പൂർ മേലേവിള വീട്ടിൽ മിതിലാജിന്റെ മകൻ ഫവാസ്(19)നെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കുത്തു കൊണ്ട് യുവാവ് ഇന്ന് രാവിലെയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേർക്കും കുത്തേറ്റത്. കുത്ത് കൊണ്ട് വീണ ഇരുവരെയും നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് ഇന്നു രാവിലെ 9.50ഓടെ മരിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. പേരയം ചരുവിള വീട്ടിൽ അജീറിന്റ മകൻ അജ്മൽ ആണ് അറസ്റ്റിലായത്.
Read More » - News
ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും: തലസ്ഥാനത്ത് ഇന്ന് പ്രാദേശിക അവധി
തിരുവനന്തപുരം: തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും.പതിനൊന്ന് മണിക്കാണ് കൊടിയേറ്റം. പൂർണമായുംഹരിതചട്ടം പാലിച്ചാകും ഇത്തവണത്തെ ഉറൂസെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയുംവിന്യസിച്ചിട്ടുണ്ട്.
Read More »