Month: January 2020
- News
വ്യാജ നമ്പർ പ്ലേറ്റ് വച്ച് മണ്ണ് കടത്തി:ടിപ്പർ ഉടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു
തിരുവനന്തപുരം : വ്യാജ നമ്പർ പ്ലേറ്റ് വച്ച് മണ്ണ് കടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പർ പിടികൂടി. കുളത്തൂർ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിന്റെ ടിപ്പറാണ് തുമ്പ പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ രേഖകളുമായി അനിൽകുമാർ സ്റ്റേഷനിൽ ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ നമ്പർ ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് പുറത്തായത്. KL 22 N 5791 എന്ന നമ്പർ ഉപയോഗിച്ചാണ് ടിപ്പർ ഓടിയിരുന്നത്. എന്നാൽ പ്രശാന്ത് നഗർ സ്വദേശി ഹരിശങ്കറിന്റെ ബൈക്കിന്റേതാണ് ഈ നമ്പർ.ടിപ്പറിന്റെ യഥാർഥ നമ്പർ KL 22 N 5602. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് തട്ടിപ്പു നടത്തിയതായി ബോധ്യപ്പെട്ട പോലീസ് ടിപ്പർ ഉടമയായ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു.
Read More » - News
സ്വന്തം പുരയിടത്തിലെ മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ സംഭവം:മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ പിടിയിൽ
തിരുവനന്തപുരം : കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തിലെ മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ മണ്ണുമാഫിയ സംഘത്തിലെ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍.മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമ ഉള്‍പ്പെടെയുള്ള മുഖ്യപ്രതികളാണ് പിടിയിലായത്. കൂടാതെ സംഗീതിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായിച്ച രണ്ടു പേരും കൂടി പിടിയിലായിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെയെണ്ണം ആറായി. മുഖ്യപ്രതികളില്‍ ചിലര്‍ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചനയുണ്ട്. ജെ.സി.ബിയുടെ കൈ കൊണ്ട് അടിച്ചാണോ അതോ ടിപ്പറിടിച്ചാണോ സംഗിതിനെ കൊലപ്പെടുത്തിയത് എന്ന് തീർച്ചപ്പെടുത്താനായി വാഹനങ്ങളുടെ ഫൊറന്‍സിക് പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു.
Read More » - News
പിണറായി സർക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം;ചെന്നിത്തലക്കെതിരെ എ വിജയരാഘവൻ
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പിണറായി സർക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതിനെതിരെയാണ് എൽഡിഎഫ് കൺവീനറിന്റെ പ്രതികരണം.കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും, വിസിലടിക്കുന്നതിന് മുൻപേ ഗോളടിക്കാൻ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
Read More » - News
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ‘ശുഷ്കാന്തി’;റെനിറ്റിന്റെ മനസ്സമ്മതം 20 മിനിറ്റ് വൈകി
നെടുങ്കണ്ടം : മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റിന്റെ ‘ശുഷ്കാന്തി’ കാരണം എഴുകുംവയൽ കാക്കനാട് സ്വദേശി റെനിറ്റിന്റെ മനസ്സമ്മതം 20 മിനിറ്റ് താമസിച്ചു. വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വഴിയിൽ പിടികൂടി അര മണിക്കൂർ വഴിയിൽ പിടിച്ചിട്ടതോടെയാണ് നിശ്ചയിച്ചിരുന്ന സമയവും തെറ്റി 20 മിനിറ്റ് താമസിച്ചത്. റെനിറ്റിന്റെ മനസ്സമ്മതം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തിൽ ഇന്നലെ രാവിലെ 11.30നാണു നിശ്ചയിച്ചിരുന്നത്. രാജാക്കാട് സ്വദേശിനിയായ പെൺകുട്ടിയായിരുന്നു വധു. എഴുകുംവയലിൽ നിന്നു യാത്ര ആരംഭിച്ച് കുമളി- മൂന്നാർ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോഴാണു മൈലാടുംപാറയിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വരൻ സഞ്ചരിച്ച വാഹനം കള്ളടാക്സി എന്നാരോപിച്ചു പിടികൂടിയത്.
Read More » - News
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപക അറസ്റ്റിൽ
പത്തനംതിട്ട : പതിമൂന്നുകാരിയെ നിരവധി തവണ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപക അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇയാൾ പലതവണയായി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺക്കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കൂട്ടുകാരോടാണ് പെൺക്കുട്ടി ആദ്യം പീഢന വിവരങ്ങൾ പറയുന്നത്. തുടർന്ന് കുട്ടികൾ അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്യ്തു. ചൈൽഡ് ലൈൻ പ്രവർത്തകരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്നാണ് ഇയാളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ അബ്ദുൾ ജലീലിനെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്.
Read More »