Month: January 2020
- News
അസമിൽ രണ്ടിടങ്ങളിൽ സ്ഫോടനം
ഗുവാഹത്തി: അസമിലെ ദിബ്രുഗഢിൽ രണ്ടിടങ്ങളിൽ സ്ഫോടനം. എൻ.എച്ച്. 37നു സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ഇന്നുരാവിലെ ആദ്യ സ്ഫോടനം നടന്നത്. ദിബ്രുഗഢിലെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. പോലീസ് സ്ഥലത്തെത്തി. സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി അസം പോലീസ് അറിയിച്ചു.
Read More » - News
ഇന്ന് എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല: 70 ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് സിപിഎം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ക്കെതിരെ എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യ മഹാ ശൃംഘല തീർത്ത് പ്രതിഷേധിക്കും. എഴുപത് ലക്ഷം പേർ മനുഷ്യ ശൃംഖലയിൽ പങ്കെടുക്കുമെന്നാണ് സിപിഎം അവകാശവാദം. ബിജെപി വിരുദ്ധരായ എല്ലാവരെയും മനുഷ്യ ശൃംഖലയിൽ ഒന്നിപ്പിക്കാൻ ആണ് സിപിഎം ശ്രമം. ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം സിപിഎം പ്രതീക്ഷിക്കുന്നു. ഒപ്പം ഭൂരിപക്ഷ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്. ജാതി മത സംഘടനകൾക്കും മനുഷ്യ ശൃംഖലയിൽ പങ്കെടുക്കാൻ സിപിഎം ക്ഷണമുണ്ട്. പൗരത്വബില്ലിനെതിരായ സമരങ്ങളിൽ ആദ്യം സിപിഎമ്മുമായി കൈകോർത്ത യുഡിഎഫ് പക്ഷേ മനുഷ്യ ശൃംഘയെ എതിർക്കുന്നു. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നു എന്നാണ് കോൺഗ്രസ് വിമർശനം. ലീഗും മനുഷ്യ ശൃംഖലയോട് പരസ്യമായ നിസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - News
കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചു:മലയാളി ഉള്‍പ്പെടെ രണ്ടുപേർ താമസ സ്ഥലത്ത് മരിച്ച നിലയില്‍
മനാമ: ഒരു മലയാളി ഉള്‍പ്പെടെ രണ്ടുപേരെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. റിഫയില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശി മഹ്‍മൂദ് യൂസുഫാണ് മരണപ്പെട്ട മലയാളി. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മഹ്‍മൂദ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‍സിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി വീട് തുറന്നപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തണുപ്പ് അകറ്റാന്‍ ഇവര്‍ മുറിയില്‍ തീ കത്തിച്ചിരുന്നുവെന്നും അതില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുപോകാതെ മുറിയ്ക്കുള്ളില്‍ തങ്ങിനിന്നത് ശ്വസിച്ചാണ് മരണകാരണമായതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Read More » - News
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി ഇറ്റലി സ്വദേശിനി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി വിദേശ വനിത പിടിയിൽ. ഇറ്റലി സ്വദേശിനി ഗാലോ അനിറ്റാംസ് ആണ് പിടിയിലായത്. ഇവർ ഇത്തിഹാദ് എയർലൈൻസ് വിമാനത്തിൽ അബുദാബി വഴി ഇറ്റലിയിലേയ്ക്ക് പോകാനെത്തിയപ്പോഴാണ് പിടിയിലായത്. സുരക്ഷ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് ആണ് ഇവരുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയത്. ഇവരെ നെടുമ്പാശേരി പൊലീസിന് കൈമാറി.
Read More » - News
വസ്തു പോക്കുവരവ് ചെയ്ത് കിട്ടാൻ കൈക്കൂലി;സ്പെഷ്യൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. കുറിച്ചി സ്പെഷ്യൽ വില്ലേജ് ഓഫീസർ ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പി.രാജനെയാണ് വിജിലൻസ് കിഴക്കൻ മേഖലാ ഡിവൈ.എസ്.പി. എം.കെ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വസ്തു പോക്കുവരവ് ചെയ്ത് കിട്ടാൻ കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു പിടിയിലായത്. കോട്ടയം പുതുപ്പള്ളി സ്വദേശികളായ സഹോദരങ്ങൾക്ക് വിൽപ്പത്രപ്രകാരം ലഭിച്ച, 12 സെന്റ് വസ്തു ഇരുവരുടെയും പേരിൽകൂട്ടി ലഭിക്കുന്നതിന് സ്പെഷ്യൽ വില്ലേജ് ഓഫീസറായ പി. രാജനെ സമീപിച്ചു. അപേക്ഷ ശരിയാക്കാനെന്നും പറഞ്ഞ് മുൻകൂറായി 500 രൂപ രാജൻ കൈക്കൂലി വാങ്ങി. തുടർന്ന് രണ്ടായിരം രൂപ കൂടി ആവശ്യപ്പെട്ടതോടെ പരാതിക്കാർ വിജിലൻസ് കിഴക്കൻ മേഖലാ സൂപ്രണ്ട് വി.ജി.വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു.
Read More »