Month: January 2020
- News
കാട്ടാക്കടയിൽ യുവാവിനെ ജെസിബി കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ
തിരുവനന്തപുരം : കാട്ടാക്കടയിൽ സ്വന്തം ഭൂമിയിൽനിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു. പ്രതികളുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതികളായ സജു, ഉത്തമൻ എന്നിവരുമായി മണ്ണ് ഇടപാട് നടത്തിയിരുന്നവരാണ് കസ്റ്റഡിയിലായത്. ഇതിൽ കാട്ടാക്കട സ്വദേശി ഉണ്ണി സംഭവം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ പിടിയിലായ ജെസിബി ഓപ്പറേറ്റർ വിജിനെ കോടതി 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
Read More » - News
സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. ഫെബ്രുവരി നാല് മുതലാണ് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
Read More » - News
ബലാത്സംഗ കേസില്‍ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍
കോട്ടയം: ബലാത്സംഗ കേസില്‍ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഫ്രാങ്കോയുടെ ആവശ്യം. ഹര്‍ജിയില്‍ ഫെബ്രുവരി നാലിന് കോടതി വാദം കേള്‍ക്കും. 2019 ജൂണ്‍ 27 നാണ് കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയത്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രത്തിൽ പോലീസ് ചുമത്തിയിരിക്കുന്നത്.
Read More » - News
കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം18 പേര്‍ കൊല്ലപ്പെട്ടു
ഇസ്താംബുള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ അങ്കാരയില്‍നിന്ന് 550 കിലോമീറ്റര്‍ അകലെ എലസിഗ് പ്രവിശ്യയില്‍ റിക്ടര്‍ സ്‌കൈലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍പ്പെട്ടാണ് കൂടുതല്‍ ആൾക്കാർ മരിച്ചത്. കെട്ടിടത്തിനുള്ളില്‍ കുടങ്ങിക്കിടക്കുന്ന 30 പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. എലസിഗില്‍ 13 പേരും മലട്യയില്‍ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്.
Read More » - News
കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തിയ 35 ലക്ഷത്തിന്റെ സ്വർണ്ണം തട്ടിയെടുത്ത് മറ്റൊരു കൊള്ളസംഘം
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 35 ലക്ഷത്തിന്റെ സ്വർണം മുഖംമൂടി ധാരികൾ കൊള്ളടയടിച്ചു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്ന സംഘത്തെയാണ് മറ്റൊരു കൊള്ളസംഘം ആക്രമിച്ച് 900 ഗ്രാം സ്വർണം കവർന്നത്. ഇന്നോവ കാറിലെത്തിയ മുഖംമൂടി ധാരികളായ ആറ് പേരാണ് സ്വർണം തട്ടിയെടുത്ത്. കൊണ്ടോട്ടി മുസല്യാർ അങ്ങാടിയിൽ ഇന്ന് രാവിലെയാണ് സംഭവം. പുലർച്ചെ 3.20നുള്ള വിമാനത്തിൽ സ്വർണവുമായി എത്തിയ കോഴിക്കോട് അത്തോളി സ്വദേശി ഫലസു വിമാനത്താളത്തിന് പുറത്തെത്തിയ ഉടൻ സ്വർണം പെരിന്തൽമണ്ണ സ്വദേശികളായ ഫൈസൽ, മുഹമ്മദ് എന്നിവർക്ക് കൈമാറി. തുടർന്ന് ഇവർ മറ്റൊരു കാറിൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു.
Read More » - News
യുഎസിൽ മലയാളി വിദ്യാർത്ഥിനിയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
യുഎസി ൽ മലയാളി വിദ്യാർത്ഥിനിയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റോസ് ജെറി എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കാമ്പസിന് സമീപമുള്ള സെന്റ് മേരീസ് തടാകത്തില്‍ കണ്ടെത്തിയത്. നോട്രെ ഡാം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് റോസ്. വെള്ളിയാഴ്ചയാണ് റോസിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ ആനിനെ കാണാതായിരുന്നു. ഹൈസ്കൂൾ ലെവലിൽ നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - News
കൂടത്തായി കൊലപാതക പരമ്പര:ആല്‍ഫൈന്‍ കൊലപാതകത്തിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രം ഇന്ന് താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. ആല്‍ഫൈന്‍ കൊലപാതകത്തിലെ കുറ്റപത്രമാണ് ഇന്ന് സമർപ്പിക്കുന്നത്. ഒന്നാം പ്രതി ജോളി, ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ജോളിയുടെ സുഹൃത്ത് മാത്യു, സയനൈഡ് എത്തിച്ച് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.സയനൈഡ് ഉള്ളില്‍ ചെന്ന് ആല്‍ഫൈന്‍ മരിച്ച ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറുമടക്കം 110 ലധികം സാക്ഷികളുണ്ട്. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിക്കുന്നതിന് വേണ്ടി ആസൂത്രിതമായാണ് ജോളി ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആല്‍ഫൈന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊല. ജോളി ചെറിയ ഡപ്പിയിലാക്കി കരുതിയ സയനൈഡ് തക്കം കിട്ടിയപ്പോള്‍ ബ്രഡില്‍ പുരട്ടി ആല്‍ഫൈന് നല്‍കാനായി എടുത്തുവച്ചു. ഇതൊന്നുമറിയാതെ ഷാജുവിന്‍റെ സഹോദരി ആന്‍സി ബ്രഡ് നല്‍കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Read More »