Month: February 2020
- News
തൃശ്ശൂരിൽ ചരക്ക് ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു
തൃശൂര്‍: തൃശൂർ വലപ്പാട് ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശികളായ ഇളങ്കോവൻ (40) രമ്യ (35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് സവാള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടർന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. സൈക്കിൾ യാത്രികനായ ബംഗാൾ സ്വദേശിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലപ്പാട് പെലീസ് ലോറി കസ്റ്റഡിയിൽ എടുത്തു..
Read More » - News
പാലാരിവട്ടം പാലം അഴിമതി:ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച വിജിലൻസ് സംഘം മൂന്ന് മണിക്കൂർ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. അന്ന് എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് നൽകിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് വിളിപ്പിച്ചിരിക്കുന്നത്.
Read More » കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാന കണ്ണി എക്സൈസ് പിടിയിൽ
കണ്ണൂർ : കഞ്ചാവ് മൊത്തമായി വിലക്കെടുത്ത് യുവാക്കൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ഇന്ദിരാനഗറിൽ രാമരാജ് മകൻ മുത്തുകുമാറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി പാപ്പിനിശ്ശേരി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പാപ്പിനിശ്ശേരി റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപമുള്ള എം.എം ഹോസ്പിറ്റലിന് സമീപം വെച്ച് വില്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന രണ്ടര കിലോ കഞ്ചാവുമായാണ് മുത്തുകുമാറിനെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു.
Read More »