Top Stories

കേന്ദ്ര ബജറ്റ് 2020

ബെംഗളൂരു റയില്‍ പ്രൊജക്ടിനായി വകയിരുത്തിയത് 18600 കോടി രൂപ.

ജമ്മു കശ്‍മീരിന്‍റെ വികസനത്തിന് 30757 കോടി രൂപയും ലഡാക്കിന് 5958 കോടി രൂപയും വകയിരുത്തി.
സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ. ജീവനക്കാർക്കുളള ഓഹരികൾക്ക് അഞ്ചു വർഷത്തേക്ക് നികുതി നൽകേണ്ട.

ഓഡിറ്റ് പരിധിക്കുള്ള വിറ്റുവരവ് ഒരു കോടിയില്‍ നിന്ന് അഞ്ച് കോടിയായി ഉയര്‍ത്തി
ഡിഡിടി എടുത്തുകളഞ്ഞു.
ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (ഡിഡിടി) ധനമന്ത്രാലയം നീക്കം ചെയ്തു.
ആദായ നികുതിയിൽ ഇളവ്. 
ആദായ നികുതി ഘടനയില്‍ മാറ്റം. 5 മുതല്‍ 7.5 ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് 10% നികുതി. 7.5 മുതല്‍ 10 ലക്ഷം വരെ 15 % നികുതി. 10 മുതല്‍ 12.5 ലക്ഷംവരെ 20 ശതമാനവും 12.5 മുതല്‍ 15 വരെ 25 ശതമാനവും നികുതി. 15 ന് മുകളില്‍ 30 ശതമാനമായി തുടരും.അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതിയില്ല.

നികുതി സംവിധാനം ലഘൂകരിക്കും, ഫോമുകൾ ലളിതമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു.
ഉത്പാദന മേഖലയിലെ പുതിയ കമ്പനികൾക്ക് 15 ശതമാനം മാത്രം നികുതി. നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായി കുറച്ചു.
സാംസ്കാരിക വകുപ്പിന് 3,150 കോടി രൂപ അനുവദിച്ചു
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന ലക്ഷ്യം 2.1 ലക്ഷം കോടി രൂപ. നിലവിലെ വിലനിലവാരം വെച്ച് പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് 10 ശതമാനമെന്നും ധനമന്ത്രി സഭയിൽ അറിയിച്ചു.
ഭാരത് നെറ്റ് പദ്ധതിയുടെ വിപുലീകരണത്തിനായി 6000 കോടി വകയിരുത്തി. 

ഒരു ലക്ഷം ഗ്രാമങ്ങളിളെ ബന്ധിപ്പിച്ചു കൊണ്ട് ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം സ്ഥാപിക്കും.

ഈ വർഷംതന്നെ എൽഐസിയുടെ പ്രാഥമിക ഓഹരികൾ വിൽക്കാനുള്ള നടപടി സർക്കാർ തുടങ്ങും.
എൽഐസി ഓഹരി വിൽക്കും. 

ധനക്കമ്മി വർധിക്കും. നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 ശതമാനമെന്ന് ധനമന്ത്രി അറിയിച്ചു. 2020-21 -ൽ പ്രതീക്ഷിക്കുന്നത് 3.5 ശതമാനം ധനക്കമ്മിയും.

ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരികൾ പൂർണമായും വിൽക്കും.

കൃഷി, ജലസേചനം, ഗ്രാമവികസനം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 2.83 ലക്ഷം കോടി രൂപ അനുവദിച്ചു.

സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താൻ നിയമഭേദഗതി കൊണ്ടുവരും. മൂലധനനിക്ഷേപ സമാഹരണത്തിന് ബാങ്കുകൾക്ക് വിപണിയെ സമീപിക്കാം.

ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതം. അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തും.

2024 ഓടെ നൂറു പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കും.
ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഇടപെടൽ വർധിപ്പിക്കും.
2022 -ലെ ജി20 ഉച്ചകോടി ഇന്ത്യയിൽ നടക്കും. തയ്യാറെടുപ്പിന് 100 കോടി രൂപ ധനമന്ത്രാലയം നീക്കിവെച്ചു.
 
പോഷകാഹാര പദ്ധതികൾക്കായി ബജറ്റില്‍ 35,600 കോടി രൂപ വകയിരുത്തി.
പൊതുമേഖലാ ബാങ്കുകളിലെ നോൺ ഗസ്റ്റഡ് പോസ്റ്റുകളിലാണ് പൊതുപരീക്ഷയിലൂടെ നിയമനം നടക്കുക. ഓൺലൈൻ സംവിധാനം മുഖേനയാകും പരീക്ഷ. ഇതിനായി ദേശീയതലത്തിൽ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജൻസി സ്ഥാപിക്കും.
എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ബാങ്ക് നിയമനത്തിന് പൊതുപരീക്ഷാ സംവിധാനം സ്ഥാപിക്കും
 
ക്ലീന്‍ എയര്‍ പദ്ധതിക്ക് 4,400 കോടി വകയിരുത്തി
 

ടൂറിസം മേഖലയുടെ വികസനിത്തനായി 25000 കോടി രൂപ വകയിരുത്തി. 

 

വനിതാ കേന്ദ്രീകൃത പദ്ധതികൾക്ക് 28,600 കോടി രൂപ. 

കുട്ടികളുടെ പോഷകാഹാര പദ്ധതിക്ക് 3,56,000 കോടി രൂപയും  വകയിരുത്തി.

പട്ടികജാതി ക്ഷേമത്തിന് 85000 കോടിയും പട്ടിക വര്‍ഗ്ഗക്ഷേമത്തിന് 537000 കോടി രൂപയും അനുവദിച്ചു.

മുതിർന്ന പൗരന്മാർക്ക് 9,500 കോടി രൂപ ബജറ്റിൽ വകയിരുത്തി.

വനിതകള്‍ക്ക് പ്രത്യേക പദ്ധതികള്‍ക്കായി 28,600 കോടി നീക്കിവെച്ചു.

ഊർജ്ജമേഖലയ്ക്ക് ബജറ്റിൽ 22,000 കോടി രൂപ വിഹിതം.

വൈദ്യുതിവിതരണ കമ്പനികൾ അടുത്ത മൂന്നുവർഷത്തിനകം പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറണമെന്ന് ധനമന്ത്രി. ഉപഭോക്താക്കൾക്ക് സ്വയം കമ്പനികളെ തിരഞ്ഞെടുക്കാം.

ഗതാഗത സൗകര്യവികസനത്തിന് 1.73 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി.

ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേ 2023 -ൽ പൂർത്തിയാകും.

ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് ഹൈവേ നിർമ്മാണം ഉടൻ തുടങ്ങും.

സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിച്ച് കൂടുതൽ പിപിപി ട്രെയിനുകൾ നിലവിൽ വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button