Top Stories
ആദായ നികുതി ഘടനയിൽ സമഗ്ര അഴിച്ചുപണി;അഞ്ചുലക്ഷം വരെ വരുമാനമുള്ളവർക്ക് ഇനി നികുതി അടക്കേണ്ട
ന്യൂഡൽഹി : ആദായ നികുതി ഘടനയിൽ സമഗ്ര അഴിച്ചുപണി നടത്തി ധനമന്ത്രി.
പൊതുജനങ്ങളിൽ വരുമാനം വർധിപ്പിച്ച് വാങ്ങൾശേഷികൂട്ടാനുള്ള നടപടികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശമ്പള വരുമാനക്കാർക്ക് ആശ്വസിക്കാം, അഞ്ചുലക്ഷംവരെ വരുമാനമുള്ളവർക്ക് ഇനി നികുതി അടക്കേണ്ട.
5 ലക്ഷം മുതൽ 7.5 ലക്ഷംവരെ വരുമാനമുള്ളവർക്ക് 10 ശതമാനമായി ആദായ നികുതി കുറച്ചു. 7.5 മുതൽ 10 ലക്ഷംവരെയുള്ളവർക്ക് 15 ശതമാനമാണ് പരിഷ്കരിച്ച നികുതി. പതിനഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനമായി തുടരും. 7.5 മുതല്‍ പത്ത് ലക്ഷം വരെ 15 ശതമാനവും 10 മുതല്‍ 12.55 വരെ 20 ശതമാനവും 12.5 മുതല്‍ 15 വരെ 25 ശതമാനവുമാണ് പരിഷ്കരിച്ച നികുതി ഘടന.
കോർപ്പറേറ്റ് നികുതി കുറച്ചു. പുതിയ സംരംഭകർക്കുള്ള കോർപ്പറേറ്റ് നികുതി 15 ശതമാനവും നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനവും ആക്കി. ഐ ടി റിട്ടേൺ ലളിതമാക്കുമെന്നും സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക രണ്ടു ഘട്ടമായി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.