News
ഇന്നും ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം : രണ്ടാം ദിവസവും തുടരുന്ന ബാങ്ക് പണിമുടക്ക് ഇടപാടുകാരെ ദുരിതത്തിലാഴ്ത്തി. ശമ്പളവർധന ആവശ്യപ്പെട്ടാണ് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാർ ഇന്നും പണിമുടക്കുന്നത്. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. തുടർച്ചയായി രണ്ടുദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് എല്ലാവിധ ബാങ്ക് സേവങ്ങളെയും ബാധിച്ചു.
എ ടി എം സേവനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചു. പാല എ ടി എമ്മുകളും ഇന്നലെ വൈകിട്ടോടെത്തന്നെ കാലിയായിരുന്നു. ലോൺ സേവനങ്ങളെയും മാസാവസാനം ഉള്ള ശമ്പളം നൽകാനുള്ള മുന്നൊരുക്കങ്ങളെയുമൊക്കെ ബാങ്ക് പണിമുടക്ക് ബാധിച്ചു. സ്വകാര്യബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി. എന്നിവ പണിമുടക്കിൽ പങ്കെടുത്തില്ല.