Top Stories

കാർഷികോത്പന്നങ്ങൾ കയറ്റി അയക്കാൻ കിസാൻ ഉഡാൻ വിമാനം,പഴങ്ങളും പച്ചക്കറികളും വേഗത്തിൽ എത്തിക്കാൻ റെയിൽവേയുമായി സഹകരണം:ധനമന്ത്രി

ന്യൂഡൽഹി : 2022 -ൽ കർഷകവരുമാനം ഇരട്ടിയാക്കാൻ 16 ഇനം പദ്ധതികൾ പ്രഖാപിച്ചു ധനമന്ത്രി. കൃഷി, ജലസേചനം എന്നിവയ്ക്കായി 2.83 ലക്ഷം
കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും വേഗത്തിൽ എത്തിക്കാൻ റെയിൽവേയുമായി സഹകരണം ഉണ്ടാക്കും എന്ന് ധനമന്ത്രി. കാർഷികോത്പന്നങ്ങൾ കയറ്റി അയക്കാൻ കിസാൻ ഉഡാൻ വിമാനവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കാർഷിക മേഖലയിലെ മറ്റു പ്രഖ്യാപനങ്ങൾ
•20 ലക്ഷം കർഷകർക്ക് സോളാർ പമ്പുകൾ.
•ജലദൌർലഭ്യം നേരിടാൻ 100 ജില്ലകർക്ക് പ്രത്യേക പദ്ധതി.
•തരിശുഭൂമിയിൽ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കും.
•വെയർ ഹൌസുകൾ സ്ഥാപിക്കാൻ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ധനമന്ത്രി പ്രഖ്യാപിച്ചു.
•വനിതാ സ്വയംസഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധാന്യലക്ഷ്മി പദ്ധതി അവതരിപ്പിക്കും.
•പഴങ്ങളും പച്ചക്കറികളും  വേഗത്തിലെത്തിക്കാൻ റെയിൽവേയുമായി സഹകരണം ഉണ്ടാക്കും.
•2025 -നകം പാലുത്പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി ഉയർത്തും.
•നബാർഡ് റീഫൈനാൻസിങ് സൗകര്യം വിപുലീകരിക്കും. 20-21 സാമ്പത്തിക വർഷം 15 ലക്ഷം കോടിയിലേറെ രൂപയുടെ കാർഷിക വായ്പ അനുവദിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button