Top Stories
രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണബജറ്റ് 11 മണിക്ക്
ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണബജറ്റ് ശനിയാഴ്ച രാവിലെ 11-ന് ധനമന്ത്രി നിർമല സീതാരാമൻ അതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല ഉറ്റു നോക്കുന്നത്. ആദായനികുതിയിലെ ഇളവ് ഉൾപ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങൾ പൊതുബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
സാമ്പത്തിക അടിത്തറ
ശക്തിപ്പെടുത്താനുള്ള
നടപടികൾ ധനമന്ത്രി നടത്തിയേക്കും. തൊഴിലില്ലായ്മ പരിഹരിക്കാനും, കാര്‍ഷികവ്യവസായിക, ബാങ്കിംഗ് മേഖലകളെ ശക്തിപ്പെടുത്താനും ബജറ്റിൽ ശ്രമിച്ചേക്കുമെന്നാണ് കരുതുന്നത്. മധ്യവർഗത്തെ
ആകര്‍ഷിക്കാൻ ആദായനികുതി ഇളവുകളും പ്രതീക്ഷിക്കാം.
എയിംസ്, ശബരിമല-അങ്കമാലി പാത ഉൾപ്പടെയുള്ള റെയിൽവെ മേഖലയിലെ വികസനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.