Top Stories

കൊറോണ:വുഹാനിൽ നിന്നും എത്തിച്ചേർന്ന രണ്ടാമത്തെ ഇന്ത്യൻ സംഘംത്തെ നിരീക്ഷണ ക്യാമ്പുകളിലേക്ക് മാറ്റുന്നു

ന്യൂഡൽഹി : കൊറോണാ ബാധയുടെ പശ്ചാത്തലത്തിൽ ഇന്നു രാവിലെ ചൈനയിലെ വുഹാനിൽ നിന്നും എത്തിച്ചേർന്ന രണ്ടാമത്തെ ഇന്ത്യൻ സംഘംത്തെ പ്രത്യേക നിരീക്ഷണ സെന്റർകളിലേക്ക് കൊണ്ടുപോയി.

323 ഇന്ത്യക്കാരും 7 മാലിദ്വീപ് സ്വദേശികളും ഉൾപ്പെട്ട 330 പേരടങ്ങുന്ന സംഘത്തെയാണ് ഐസൊലേഷൻ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. ഇന്ത്യൻ ആർമിയും ഇൻഡോ ടിബറ്റൻ ബോർഡർ പോലീസുമാണ് ഹരിയാനയിലും ഛവ്വലിലുമായി നിരീക്ഷണ ക്യാമ്പുകൾ  ഒരുക്കിയിട്ടുള്ളത്.

ഇന്ന് രാവിലെ 9.40ഓടെയാണ് വുഹാനിൽ നിന്നും ഇന്ത്യൻ സംഘത്തെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button