News
സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിൻവലിച്ചു
കോഴിക്കോട്: സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി സ്വകാര്യ ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും അതിന് സമയം വേണമെന്ന മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പണിമുടക്ക് മാറ്റി വയ്ക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു. ഫെബ്രുവരി 20 തിന് മുൻപ് തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ 21 മുതൽ അനിശ്ചിത കാല സമരം തുടങ്ങുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചു.
മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടരകി ലോമീറ്ററാക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.