News
സ്വകാര്യ ബസ് അനിശ്ചിത കാല പണിമുടക്ക് നാളെമുതൽ;സംഘടനപ്രതിനിധികളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും
കോഴിക്കോട്: നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വകാര്യബസുകളുടെ സംഘടന പ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. പതിനൊന്നു മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച.
മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര
കിലോമീറ്ററാക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.