News
ഡൽഹിയിൽ എഎപി തന്നെ;കോൺഗ്രസിന് 0 മുതൽ 2 സീറ്റ് വരെ
ന്യൂഡൽഹി: ഡൽഹിയിൽ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിൽ തുടരുമെന്ന് ടൈംസ് നൗ ഐ.പി.എസ്.ഒ.എസ് അഭിപ്രായ സർവേ.ആം ആദ്മി പാർട്ടിക്ക് 54 മുതൽ 60 സീറ്റ് വരെ ലഭിക്കുമെന്നും ബിജെപി 10 മുതൽ 14 വരെ സീറ്റുകളിലേ ക്കൊതുങ്ങുമെന്നും കോൺഗ്രസിന് പൂജ്യം മുതൽ രണ്ട് സീറ്റുകൾ മാത്രമേ കിട്ടൂ എന്നും ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ് അഭിപ്രായ സർവേ പറയുന്നു.
ഈ മാസം എട്ടിനാണ് ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 11 ഫലം പുറത്ത് വരും. 2015-ൽ എ.എ.പിക്ക് 67 സീറ്റ് ലഭിച്ചിരുന്നു.എ.എ.പിക്ക് ഇത്തവണ 52 ശതമാനം വോട്ടുകളേ ലഭിക്കുകയുള്ളൂ എന്ന് സർവേ പറയുന്നു. ബിജെപിക്ക് 34 ശതമാനം വോട്ടുകളും കോൺഗ്രസിന് നാല് ശതമാനം വോട്ടുകളും ലഭിക്കും എന്ന് സർവേ വ്യക്തമാക്കുന്നു.