Top Stories

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വാഗാ അതിർത്തി വഴി നിരവധി ഹിന്ദുക്കൾ എത്തുന്നു;എത്തുന്ന പലർക്കും ഇന്ത്യയിൽ തുടരാൻ താല്പര്യം

അമൃത്സർ: പാകിസ്ഥാനിൽ നിന്നും നിരവധി ഹിന്ദുക്കൾ ഇന്ത്യയിലേക്ക് എത്തുന്നു എന്ന് റിപ്പോർട്ട്. വാഗാ അതിർത്തി കടന്നാണ് ഇന്ത്യയിലേക്ക് പാക്ക് ഹിന്ദുക്കളുടെ കടന്നുവരവ്. തിങ്കളാഴ്ച മാത്രം വാഗാ അതിർത്തി കടന്ന് 200 പാകിസ്താനി ഹിന്ദുക്കൾ ഇന്ത്യയിൽ എത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സന്ദർശക വിസയിലാണ് ഇവരിൽ പലരും ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞമാസം മുതലാണ് ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തിൽ വർധനവുണ്ടായതെന്നാണ് റിപ്പോർട്ട്.

ഹരിദ്വാറിൽ സന്ദർശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരിൽ പലരും ഇന്ത്യയിലെത്തിയത്. പാകിസ്താനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലേക്കെത്തുന്നവരിൽ ഭൂരിഭാഗവും. ഇന്ത്യയിലേക്ക് വരുന്നവരിൽ പലരും പാകിസ്ഥാനിലേക്ക് തിരികെ പോകാൻ താല്പര്യപ്പെടുന്നില്ലന്ന് അതിർത്തിയിലെ ഉദ്യോഗസ്ഥർ പറയുന്നു.

പൗരത്വ നിയമ ഭേദഗതിയെ പാകിസ്താനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഞങ്ങൾക്ക് പാകിസ്താനിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലന്നും, എപ്പോൾ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് ഞങ്ങളുടെ പെൺമക്കൾ കഴിയുന്നതെന്നും ഞങ്ങളുടെ പെൺകുട്ടികൾക്ക് പാകിസ്താനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാൻ പോലും സാധിക്കില്ലന്നും സംഘത്തിലുള്ള ഒരു സ്ത്രീ വാർത്താ ഏജൻസിയോട് പറഞ്ഞു. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് പാകിസ്താനിൽ പതിവാണെന്നും മൗലികവാദികൾക്കെതിരെ പോലീസിൽ പരാതിപ്പെടാൻ ആർക്കും ധൈര്യമില്ലെന്നും ഇവർ പറയുന്നു. അവർ എന്തു ചെയ്താലും പോലീസുകാർ കയ്യുംകെട്ടി നോക്കി നിൽക്കുകയേയുള്ളൂ എന്നും പാക്ക് സ്ത്രീ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button