News
സ്കൂൾ ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർഥി മരിച്ചു
മലപ്പുറം: സ്കൂൾ ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർഥി മരിച്ചു. മലപ്പുറം കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഫർസീൻ(9)ആണ് മരിച്ചത്. ഇതേ സ്കൂളിലെ അധ്യാപികയുടെ മകനാണ് ഫർസീൻ.
രാവിലെ കുട്ടികളേയും കൊണ്ട് സ്കൂളിലേക്ക് വരികയായിരുന്നു ബസ്. നടുവിലായി സ്ഥാപിച്ച വാതിലിന്റെ ഇടയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ ടയർ കയറിയിറങ്ങിയാണ് വിദ്യാർഥി മരണപ്പെട്ടത്. മലപ്പുറം താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കുട്ടിയുടെ മൃതദേഹം മലപ്പുറം ജില്ലയിലെ കോട്ടപ്പടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബസിന് ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബസില്‍ അധ്യാപകരോ മറ്റ് ജീവനക്കാരോ കയറാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്കൂൾ ബസിൽ കുട്ടികളെ കുത്തിനിറച്ചിരുന്നുവെന്നും ബസിൽ സഹായത്തിനായി ആരും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.