News

നടൻ വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യ്തു

ചെന്നൈ: നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യ്തു. ‘മാസ്റ്റർ’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽവച്ചാണ്  വിജയിയെ ചോദ്യം ചെയ്തത്. ബിഗിൽ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യ്തത്.

എ.ജി.എസ്. എന്റർടെയ്ൻമെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളിൽ രാവിലെ മുതൽ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 180 കോടി ബജറ്റിലായിരുന്നു ബിഗിലിന്റെ നിർമാണം. ഈ ചിത്രത്തിന്റെ ആദായ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചോദ്യംചെയ്യലിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിൽ വിജയ് വാങ്ങിയ പ്രതിഫലം സംബന്ധിച്ചും പരിശോധനകൾ നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button