News
അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി;കൊലയ്ക്കു ശേഷം ടിക് ടോക് ചെയ്യ്ത യുവാവ് പോലീസ് എത്തിയപ്പോൾ സ്വയം കഴുത്തറുത്തു
കൊല്ലം : അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസം സ്വദേശി ജലാല്‍ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് മുറി തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മുറിക്കുള്ളില്‍ കടന്നത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് അബ്ദുല്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഫോൺ സംബന്ധമായ, വിഷയത്തെ ചൊല്ലി ജലാലും അബ്ദുല്ലും തമ്മിൽ തർക്കം ഉണ്ടായതായി പറയപ്പെടുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്ന് പറയുന്നു. കൊല നടത്തിയതിനു
ശേഷം ഇയാൾ ടിക് ടോക് ചെയ്യുകയും ചെയ്തു.കൃത്യം നടന്നതറിഞ്ഞ് മുറിയിലെ താമസക്കാരായ മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാർപോലീസിൽ വിളിച്ചറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് എത്തിയിട്ടും
വാതിൽ തുറക്കാൻ
അബ്ദുൽ തയ്യാറായില്ല.
കയ്യിലുള്ള ജലാലിന്റെ ഫോണിൻറെ പാസ്സ്‌വേർഡ് നൽകിയാൽ തുറക്കാം എന്ന് അബ്ദുൽ പറഞ്ഞതോടെ കൂടെ താമസിച്ചിരുന്ന ആൾ പാസ്സ്‌വേർഡ് നൽകി. ഇതോടെ ഇയാൾ വാതിൽ തുറന്ന് നൽകി. പോലീസ് അകത്ത് കടക്കുമ്പോൾ അബ്ദുൾ സ്വയം കഴുത്തറത്ത നിലയിലായിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.
അബ്ദുള്ളും ജലാലും ഒരു വർഷമായി അഞ്ചലിലെ കോഴിക്കടയിലെ ജീവനക്കാരാണ്.