News
കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്കേറ്റു
കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്കേറ്റു. കൊമ്പുകുത്തി കുഴിയാനിക്കൽ ഷാജിമോനാണ് പരുക്കേറ്റത്. കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന ആനയാണ് ഷാജിയെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ നിലത്ത് വീണ ഷാജി കഷ്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
മതമ്പ ഫോറസ്റ്റ് സ്റ്റേഷന് സമീപം വടശ്ശേരി റോഡിൽ വച്ചാണ് ആന ഷാജിയെ ആക്രമിച്ചത്. കാലിന് പരുക്കേറ്റ ഷാജിയെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് സോളാർ വേലികൾ തകർത്ത് കൂട്ടത്തോടെ കാട്ടാനകൾ എത്താറുണ്ടെന്നും വ്യാപകമായി കൃഷികളും മറ്റും നശിപ്പിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.