News

ഗായകൻ യേശുദാസിന്റെ സഹോദരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ഗായകൻ യേശുദാസിന്റെ  സഹോദരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളയ സഹോദരൻ കെജെ ജസ്റ്റിനെയാണ് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വല്ലാർപാടം ഡിപി വേൾഡിന് സമീപമുള്ള കായലിൽ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയും ജസ്റ്റിൻ വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടുവെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് രാത്രി പതിനൊന്നരയോടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.

കാക്കനാട് അത്താണിയിൽ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. പരേതരായ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് കെജെ ജസ്റ്റിൻ. ജിജിയാണ് ഭാര്യ. ആന്റപ്പൻ, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button