Top Stories
എയ്ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്ന് ധനമന്ത്രി;ഇനിയുള്ള നിയമനങ്ങള്‍ സർക്കാർ അറിഞ്ഞു മാത്രമായിരിക്കണം
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതുവരെ നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ലന്നും എന്നാൽ ഇനിയുള്ള നിയമനങ്ങള്‍ സർക്കാർ അറിഞ്ഞു മാത്രമായിരിക്കണമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
സർക്കാരിന്റെ അറിവില്ലാതെ 18,119 തസ്തികകൾ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സൃഷ്ടിക്കപ്പെട്ടുവെന്നും13,255 പേര് പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുന്നുണ്ടന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. തസ്തികകൾ സൃഷ്ടിച്ചതിെനക്കുറിച്ച് അനേകം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഈ പരാതികളിൽ പരിശോധന നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസാവകാശ നിയമത്തെ തുടർന്ന് അധ്യാപക-വിദ്യാഭ്യാസ അനുപാതം ലോവർ പ്രൈമറി സ്കൂളുകളിൽ ഒരു അധ്യാപകന് 45 കുട്ടികളിൽ നിന്നും 30 കുട്ടികളായും അപ്പർ പ്രൈമറി സ്കൂളുകളിൽ 35 കുട്ടികളായും കുറച്ചു. ഈ അനുപാതത്തേക്കാൾ ഒരു കുട്ടി കൂടുതലുണ്ടങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാെമന്ന് വ്യാഖ്യാനിച്ച് നിരവധി തസ്തികകൾ അനധികൃതമായി സൃഷ്ടിച്ചെന്ന് ധനമന്ത്രി. ഒരു കുട്ടി വർദ്ധിച്ചാൽ ഒരു തസ്തിക എന്ന സ്ഥിതി മാറ്റണമെന്നും ഇനിമുതൽ സർക്കാർ അറിഞ്ഞേ തസ്തികകൾ സൃഷ്ടിക്കാവൂ എന്നും അതിനായി കെഇആർ ഭേദഗതി ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.