Top Stories
കെ.എം മാണി സ്മാരക മന്ദിരം നിര്‍മിക്കാൻ 5 കോടി;ബൈക്കുകൾക്കും കാറുകൾക്കും നികുതി വർദ്ധനവ്

വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം 2020-21 മുതല്‍ പുറത്തിറങ്ങും.
ലൈഫ് മിഷന് പദ്ധതിയില്‍നിന്ന് 15000 പട്ടികജാതി കുടുംബങ്ങള്‍ക്കും 5000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും.
നികുതിവെട്ടിപ്പ് സാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ബന്ധിത ഇ ഇന്‍വോയ്സുകള്‍ ഏര്‍പ്പെടുത്തും.
ജിഎസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജിഎസ്ടി പിരിവിനായി നിയോഗിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കും.
2 ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വര്‍ധനവ്.
പൊല്യൂഷന്‍ ടെസ്റ്റിങ്ങിനു ശേഷമുള്ള ലൈസന്‍സ് ഫീ 25000 രൂപയായി വര്‍ധിപ്പിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 300 കോടി രൂപ വായ്പയായി നല്‍കും. പലിശ സര്‍ക്കാര്‍ നല്‍കും.
തദ്ദേശ സ്വയംഭരണ വകുപ്പിലെ 700 ജീവനക്കാരെ ഈ ധനവര്ഷത്തില്ത്തന്നെ പുനര്‍വിന്യസിക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരില്ലാത്ത കോഴ്സുകള്‍ക്ക് ആയരിത്തോളം തസ്തികകള്‍ സൃഷ്ടിച്ച് മാര്‍ച്ചില്‍ ഉത്തരവിറക്കും.
കയര്‍പിരി സംഘങ്ങളിലെ തൊഴിലാളികളുടെ വാര്‍ഷിക വരുമാനം 2020-21ല്‍ 50,000 രൂപയ്ക്ക് മുകളിലാകും.
കൈത്തറി മേഖലയ്ക്ക് 151 കോടി രൂപ ചെലവഴിക്കും.
കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തും.
വയനാട്ടില്‍ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷിവകുപ്പിന് 13 കോടി രൂപ വകയിരുത്തും.
118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തി. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്സിഡിയായി നല്‍കും.
കാർഷിക ജലസേചനത്തിന് മൊത്തം 864 കോടി രൂപ വകയിരുത്തി.
പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കും.