Top Stories

25 രൂപയ്ക്ക് ഊണ്,ക്യാൻസർ മരുന്നുകളുടെ വില കുറയും

ലൈഫ് മിഷന്റെ ഭാഗമായി മത്സ്യബന്ധന മേഖലയില്‍ 280 കോടി രൂപ ചെലവില്‍ 7000 വീടുകള്‍ നിര്‍മിക്കും.

ആശാപ്രവര്‍ത്തകരുടെ ഹോണറേറിയം 500 രൂപ വര്‍ധിപ്പിക്കും.

മറ്റ് ആരോഗ്യപദ്ധതികളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് പഴയ കാരുണ്യ സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും.

പൊതുവിദ്യാലയളിലെ 80 ലക്ഷം ച. അടി കെട്ടിടങ്ങള്‍ 3500 കോടി ചെലവഴിച്ച് നവീകരണത്തിലാണ്.

നിര്‍ഭയ ഹോമുകള്‍ക്കുള്ള സഹായം 10 കോടി രൂപയായി ഉയര്‍ത്തും.

25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കും.

വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തും.

ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാം വഴി പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള പരിപാടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കും.

ക്ലീന്‍ കേരള കമ്പനിക്ക് ശുചിത്വ മിഷന്‍ അടങ്കലില്‍ നിന്ന് 20 കോടി ലഭ്യമാക്കും.

2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും

ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ ചിലവഴിക്കും. ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തും.

കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി വകയിരുത്തി.

കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്ത പ്രതിരോധത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും.

കൊച്ചി നഗരത്തിന്റെ സമഗ്ര വികസനത്തിന് 6000 കോടി.

കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി അനുവദിച്ചു.

ഗതാഗത സൗകര്യങ്ങള്‍ വികസപ്പിക്കുന്നതിന് കൊച്ചി മെട്രോപൊളീറ്റന്‍ അതോറിറ്റിക്ക് 2.5 കോടി.

ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി.

വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും.

പ്രവാസി വകുപ്പിന് 30 കോടി രൂപയായിരുന്നത് 90 കോടി രൂപയായി വര്‍ധിപ്പിക്കും.

ടൂറിസം പ്രോത്സാഹനത്തിന് 320 കോടി.

മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും.

എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി ഇ- ടിക്കറ്റിങ് മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവ നടപ്പിലാക്കും.

ക്ഷേത്രങ്ങള്‍ പഴമയില്‍ പുനരുദ്ധരിക്കുന്നതിന് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കും. ഇതിന് 5 കോടി രൂപ നീക്കിവെക്കും.

2020-21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകള്‍ പ്രതീക്ഷിക്കുന്നു.

4 ലക്ഷം ച. അടി സാംസ്‌കാരിക സ്ഥാപനങ്ങള്‍, 37ലക്ഷം ച. അടി വരുന്ന 44 സ്റ്റേഡിയങ്ങള്‍, 46 ലക്ഷം ച.അടി വരുന്ന ആശുപത്രികെട്ടിടങ്ങള്‍, 4384 കോടിയുടെ കുടിവെള്ള പദ്ധതികളും കിഫ്ബിയുടേതായി നടക്കും.

വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തുനല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കും.

20-30 വര്‍ഷംകൊണ്ടുണ്ടാക്കാനാകുന്ന പശ്ചാത്തല സൗകര്യങ്ങള്‍ അടുത്ത മൂന്നു വര്‍ഷംകൊണ്ട് സാധ്യമാക്കും.

2020-21 കാലത്ത് മുസരിസ് പൈതൃക പദ്ധതി കമ്മീഷന്‍ ചെയ്യും.

16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാത. 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 682 കോടി.

ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ യാഥാര്‍ഥ്യമാക്കും. പുതിയ സര്‍വീസ് റോഡ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കും.

വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും.

2020 നവംബര്‍ മുതല്‍ സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കും.

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും.

1000 കി.മീ. ദൈര്‍ഘ്യം വരുന്ന 74 റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനം നടക്കും

2021 മാര്‍ച്ചിന് മുമ്പ് 85 ലക്ഷം ച. അടിവരുന്ന 237 കെട്ടിടങ്ങളുടെയും മറ്റ് പ്രോജക്ടുകളുടെയും ഉദ്ഘാടനം നടക്കും.

2020-21 കാലം മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളിലെ തൊഴിലാളികളുടെ പിഎഫ് വിഹിതം/ ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്‌സിഡിയായി നല്‍കും.

20985 ഡിസൈന്‍ റോഡുകള്‍, 41 കിലോമീറ്ററില്‍ 10 ബൈപാസുകള്‍, 22 കിലോമീറ്ററില്‍ 20 ഫ്‌ളൈ ഓവറുകള്‍, 53 കിലോമീറ്ററില്‍ 74 പാലങ്ങളില്‍, കോവളം മുതല്‍ ബേക്കല്‍ വരെ തെക്കുവടക്ക് ജലപാത, ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി, കെ- ഫോണ്‍ പദ്ധതി, സമ്പൂര്‍ണ ക്ലാസ്മുറി ഡിജിറ്റലൈസേഷന്‍ എന്നിവ നടപ്പാക്കും.

ലൈഫ് പദ്ധതിയില്‍ ഒരുലക്ഷം വീടുകളും ഫ്‌ളാറ്റുകളും നിര്‍മിച്ചുനല്‍കും.

7.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. 2020-21ല്‍ 2.5 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കും.

മത്സ്യോല്‍പാദനം 7.18 ലക്ഷം ടണ്ണില്‍നിന്ന് 8.02 ലക്ഷം ടണ്‍ ആയി വര്‍ധിച്ചു.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി അധികമായി അനുവദിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button