Top Stories

ചൈനയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിച്ചു

കൊച്ചി: ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർഥികളെ നാട്ടിലെത്തിച്ചു. പതിനഞ്ച് വിദ്യാർഥികളെയാണ് ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചത്. ബാങ്കോക്ക് വഴിയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്തിച്ചത്.

വിദ്യാർഥികളെയെല്ലാം വിമാനത്താവളത്തിൽനിന്ന് നേരെ കളമശേരി മെഡിക്കൽ കോളേജിലേക്കാണ് എത്തിച്ചത്. മെഡിക്കൽ പരിശോധനകൾക്ക് ശേഷം വിദ്യാർഥികളെ വീടുകളിലേക്ക് വിട്ടയച്ചു. 14 ദിവസം വീടിനുള്ളിൽ നിരീക്ഷണത്തിൽ തുടരണമെന്ന് വിദ്യാർഥികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

നാട്ടിലേക്ക് വരാനായി ചൈനയിലെ ക്യൂമിങ് വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്തിൽ കയറ്റാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ പെട്ടുപോയതായിരുന്നു വിദ്യാർഥികൾ. തുടർന്ന് സഹായം അഭ്യർഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ സന്ദേശമിട്ടിരുന്നു. ഇതിനു പിന്നാലെയാണ്  കേന്ദ്രസർക്കാർ ഇടപെട്ട് ഇവർക്കുള്ള യാത്രാ സൗകര്യം ഏർപ്പെടുത്തുകയും പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുകയും ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button