News
ഡൽഹിയിൽ വനിത പൊലീസ് സബ്ഇൻസ്പെക്ടറെ വെടിവച്ചു കൊന്നു
ഡൽഹി : ഡൽഹിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്നു. പട്പട്ഗഞ്ച് ഇന്റസ്ട്രിയൽ മേഖല സബ് ഇൻസ്പെക്ടർ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് രോഹിണി മെട്രോ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴി അക്രമി പൊടുന്നനെ പ്രീതിയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. തലയിൽ മൂന്നു തവണ വെടിയേറ്റ പ്രീതി തൽക്ഷണം മരിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ഇവരുടെ ബാഗും മാലയും മോഷണം പോയിട്ടുണ്ട്. 2018 ബാച്ച് ഉദ്യോഗസ്ഥയായ രോഹിണി ഹരിയാന സ്വദേശിയാണ്.