Top Stories
ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു;പോളിംഗ് ബൂത്തിൽ ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു
ഡൽഹി : ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പൊതുവേ ശാന്തമായി നടക്കുന്ന വോട്ടെടുപ്പിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര കാണാനാകുന്നുണ്ട്. ഉച്ചയ്ക്ക് 12 മണി ആയപ്പോൾ15.57% പോളിംഗ് രേഖപ്പെടുത്തി.
ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് ഡൽഹിയിലുള്ളത്. 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ഡൽഹി പോലീസിലെ നാൽപതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്.
രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര, എൽ കെ അദ്വാനി, മൻമോഹൻ സിംഗ് എന്നിവർ കുടുംബസമേതം വന്ന് വോട്ടുചെയ്തു.ഡൽഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ ആയ 110 വയസ്സുള്ള കാളിതരാ മണ്ഡലും ഉച്ചയ്ക്ക് മുന്നേ വോട്ടുചെയ്യാൻ എത്തിയവരിൽ പെടുന്നു.
ബാബർപുർ പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്തിൽ ഇലക്ഷൻ ഓഫീസർ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. ഉദ്ധം സിംങ്ങാണ് ഇലക്ഷൻ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചത്.