News
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി യശോധരനാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. രക്ഷിതാക്കളുടെ പരാതിയിൽ വലിയമല പോലീസാണ് സ്വകാര്യ സ്കൂൾ ഉടമ കൂടിയായ യശോധരനെ അറസ്റ്റ് ചെയ്യ്തത്.
നാലാംക്ലാസ് വിദ്യാർഥിനിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ്മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. 2008 ൽ മറ്റൊരു സ്കൂളിൽ ജോലി ചെയ്തിരുന്നപ്പോൾ ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. നെടുമങ്ങാട് സ്വദേശിയാണ് യശോധരൻ.