Top Stories

കൊറോണ:ഹോങ് കോങ് തീരത്ത് ഇന്ത്യക്കാരുൾപ്പെടുന്ന കപ്പൽ പിടിച്ചിട്ടു

Representational image

ടോക്യോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോങ് കോങ് തീരത്ത് ഇന്ത്യക്കാരുൾപ്പെടുന്ന കപ്പൽ പിടിച്ചിട്ടു. 78 ഇന്ത്യക്കാരുൾപ്പെടുന്ന വേൾഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടത്. കപ്പലിൽ മൊത്തം 3688 യാത്രക്കാരുണ്ട്. കപ്പലുകളിൽ ഇന്ത്യക്കാരുണ്ടെന്ന് വിദേശകര്യമന്ത്രാലയം  സ്ഥിരീകരിച്ചിട്ടുണ്ട്.

കപ്പലിലെ 3 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യാക്കാർക്ക് ആർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. കപ്പലിൽ മലയാളികൾ ഉണ്ടന്ന വിവരം ലഭിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയം കൂടുതൽ വിവരങ്ങൾക്കായി കപ്പലുമായും ഹോങ് കോങ് അധികൃതരുമായും  ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്.

അതേസമയം ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലും 138 ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. അതിനെ തുടർന്ന് ജപ്പാനുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ കപ്പലിലേക്ക് സൈന്യത്തിന്റെ സേവനം ലഭ്യമാക്കുമെന്നാണ് ജപ്പാൻ ഇപ്പോൾ പറയുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button