ഭാരതമാതാവിന് തന്റെ ജീവിതം സമർപ്പിച്ച പുത്രനായിരുന്നു പി. പരമേശ്വരൻ:പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ആർഎസ്എസ് പ്രചാരകനായിരുന്ന പി. പരമേശ്വരന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന് തന്റെ ജീവിതം സമർപ്പിച്ച പുത്രനായിരുന്നു പി. പരമേശ്വരനെന്ന് അദ്ദേഹത്തിന്റെ ട്വീറ്റിൽ അനുസ്മരിച്ചു. രാജ്യത്തിന്റെ സാംസ്കാരിക ഉണർവിനും ആത്മിയ പരിഷ്കരണത്തിനും ദരിദ്രരെ സേവിക്കുന്നതിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരമേശ്വർജിയുടെ ചിന്തകൾ വിപുലവും രചനകൾ ശ്രദ്ദേയവുമായിരുന്നു. അദ്ദേഹം അജയ്യനായിരുന്നു എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പി പരമേശ്വരനെ അനുസ്മരിച്ചു കൊണ്ട് ട്വിറ്ററിൽ കുറിച്ചു.
An institution builder, Parameswaran Ji nurtured eminent institutions such as the Bharatheeya Vichara Kendram, Vivekananda Kendra and others. I am fortunate to have interacted with him many times. He was a towering intellectual. Anguished by his demise. Om Shanti. pic.twitter.com/DMo2fBiL3r
— Narendra Modi (@narendramodi) February 9, 2020