Top Stories
രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിതീകരിച്ച് ആശുപത്രിയിൽ കഴിയുന്ന തൃശൂർ സ്വദേശിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്
തൃശൂർ: രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിതീകരിച്ചു ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ പരിശോധന ഫലം നെഗറ്റീവ് എന്ന് റിപ്പോർട്ട്. തൃശൂരിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന വിദ്യാർഥിയുടെ പരിശോധനാഫലമാണ് നെഗറ്റീവ് എന്ന് റിപ്പോർട്ട് കിട്ടിയത്. ഒരു പരിശോധനഫലം കൂടി നെഗറ്റീവ് റിപ്പോട്ട് കിട്ടിയാൽ രോഗം മാറിയതായി സ്ഥിരീകരിക്കാം.
വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. രണ്ട് പരിശോധന ഫലവും നെഗറ്റീവ് ആയി ലഭിച്ചാലും ഇൻക്യുബേഷൻ പീരീഡ് പൂർത്തിയാകും വരെ രോഗി നിരീക്ഷണത്തിൽ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.