News
കൊട്ടാരക്കരയിൽ റെയിൽവേ പാളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊട്ടാരക്കര: നെടുവത്തൂരിൽ റെയിൽവേ പാളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുവത്തൂർ സ്വദേശി അനൂപിനെയാണ് (37) മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ കൊട്ടാരക്കര പോലീസാണ് അനൂപിന്റെ ബന്ധുക്കളെ വിവരംഅറിയിച്ചത്.
കഴിഞ്ഞരാത്രി 12 മണിയ്ക്കാണ് സംഭവം. തലയും മുഖവും പൂർണമായി തകർന്ന നിലയിൽ അനൂപിന്റെ വീടിനോട് ചേർന്നുള്ള റയിൽവേ പാലത്തിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.