Top Stories
കൊറോണ:ലോകത്താകമാനം 813 മരണങ്ങൾ,ചൈനയിൽ മാത്രം മരണം 811
ലോകത്ത് കൊറോണ ബാധ സ്ഥിതീകരിക്കുന്നവരുടെ എണ്ണം ഓരോദിവസവും കൂടി വരുന്നു. 25 രാജ്യങ്ങളിലായി 37,553 കൊറോണ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 6,196 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. ലോകത്താകമാനം 813 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2,681 പേർ കൊറോണ വൈറസിൽ നിന്നും മുക്തി നേടിയിട്ടുണ്ട്.
ചൈനയിൽ മാത്രം 811 പേർ ഇന്നുവരെ കൊറോണ ബാധിച്ചു മരിച്ചു. 37,198 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതിൽ 6,188 പേരുടെ നില ഗുരുതരമാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ മാത്രം കൊറോണയെ തുടർന്ന് 780പേർ മരിച്ചു.
കൊറോണ ബാധയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3144 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 3099 പേര്‍ വീടുകളിലും, 45 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 330 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 288 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
മൂന്നാമത്തെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് അവലോകനം യോഗം ചേരും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ രാവിലെ 11 ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലാണ് യോഗം ചേരുക. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കും.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ 101 പേരാണ് നിലവിൽ കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച ഒരാളടക്കം രണ്ടു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പരിശോധനക്കായി 22 പേരുടെ സാമ്പിള്‍ അയച്ചതില്‍ 19 പേരുടെ റിസല്‍ട്ടും നെഗറ്റീവായിരുന്നു. മൂന്ന് പേരുടെ റിസള്‍ട്ട് ആണ് ഇനിയും കിട്ടാനുള്ളത്.