Top Stories

ഭാരതമാതാവിന് തന്റെ ജീവിതം സമർപ്പിച്ച പുത്രനായിരുന്നു പി. പരമേശ്വരൻ:പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ആർഎസ്എസ് പ്രചാരകനായിരുന്ന പി. പരമേശ്വരന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന് തന്റെ ജീവിതം സമർപ്പിച്ച പുത്രനായിരുന്നു പി. പരമേശ്വരനെന്ന് അദ്ദേഹത്തിന്റെ ട്വീറ്റിൽ അനുസ്മരിച്ചു. രാജ്യത്തിന്റെ സാംസ്കാരിക ഉണർവിനും ആത്മിയ പരിഷ്കരണത്തിനും ദരിദ്രരെ സേവിക്കുന്നതിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരമേശ്വർജിയുടെ ചിന്തകൾ വിപുലവും രചനകൾ ശ്രദ്ദേയവുമായിരുന്നു. അദ്ദേഹം അജയ്യനായിരുന്നു എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പി പരമേശ്വരനെ അനുസ്മരിച്ചു കൊണ്ട് ട്വിറ്ററിൽ കുറിച്ചു.

അദ്ദേഹവുമായി പലതവണ സംവദിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്നും  ഭാരതീയ വിചാര കേന്ദ്രം, വിവേകാനന്ദ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളെ പരിപോഷിപ്പിച്ച ഉയർന്ന ധീഷണാശാലിയായിരുന്നു അദ്ദേഹമെന്നും,  അദ്ദേഹത്തിന്റെ നിര്യാണം വേനയുളവാക്കുന്നതാണ്. ഓം. ശാന്തി..എന്നും പി പരമേശ്വരനുമായുള്ള ചിത്രം പങ്കുവയ്ച്ചുകൊണ്ട് മോദി ട്വിറ്ററിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button