Top Stories

ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,554 ആയി ഉയർന്നു

കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഭീതികരമായ വർദ്ധനവാണ് ഓരോ ദിവസവും ലോകത്ത് ഉണ്ടാകുന്നത്. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,554 ആയി ഉയർന്നു. ഇന്നലെ മാത്രം 2618 പേർക്കാണ് കൊറോണ ബാധിച്ചത്. 910 പേർ ഇതുവരെ കൊറോണ ബാധിച്ചു മരിച്ചു.

ഇതിൽ ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 908 ആയി. ഇതിൽ ഹുബേ പ്രവിശ്യയിൽ മാത്രം 871 പേർ മരിച്ചു. ഇന്നലെ മാത്രം ഹുബൈ പ്രവിശ്യയിൽ 91 പേരാണ് മരിച്ചത്. മേഖലയിൽ 2618 പേർക്ക് പുതിയതായി കൊറോണ സ്ഥിരീകരിച്ചു.
ഇതോടെ ചൈനയിൽ കൊറോണ സ്ഥിതീകരിച്ചവരുടെ എണ്ണം 40,171ആയി. മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്  തിരിച്ചു.

കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് പ്രധാനമന്ത്രി നന്ദിയും രേഖപ്പെടുത്തി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button