News

കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം തടവ്

കൊല്ലം : കടവൂർ ജയൻ വധക്കേസിൽ
ഒൻപത് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. ഓരോ ലക്ഷം രൂപ വീതം പിഴ അടക്കുകയും വേണം. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ ഒൻപത് പ്രതികളും ചേർന്ന് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ജാമ്യത്തിൽ പോയശേഷം മുങ്ങി നടന്നിരുന്ന പ്രതികൾ ഇന്നു രാവിലെയാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

കടവൂർ വലിയങ്കോട്ടു വീട്ടിൽ ജി വിനോദ്(42), കൊറ്റങ്കര ഇടത്തു വീട്ടിൽ ജി ഗോപകുമാർ(36), കടവൂർ താവരത്തു വീട്ടിൽ സുബ്രഹ്മണ്യൻ(36), വൈക്കം താഴതിൽ പ്രിയരാജ്(39), പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്(26), കിഴക്കടത്ത് എസ് അരുൺ(34), മതിലിൽ അഭി നിവാസിൽ രജനീഷ്(31), ലാലിവിള വീട്ടിൽ ദിനരാജ്(31), കടവൂർ ഞാറക്കൽ ഗോപാല സദനത്തിൽ ആർ ഷിജു(36) എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചത്.

2012 ഫെബ്രുവരി 7 ന് ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബിജെപി പ്രവർത്തകനായിരുന്ന ജയൻ പാർട്ടി വിട്ടതിന്റെ വൈരാഗ്യത്തിൽ പ്രതികൾ സംഘം ചേർന്ന് ജയനെ കൊലപ്പെടുത്തുകയായിരുന്നു. വീടിനു സമീപം കടവൂർ ജംഗ്ഷനിൽ വച്ചാണ് പ്രതികൾ ജയനെ വെട്ടിക്കൊലപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button