News
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ 13 വയസ്മുതൽ പീഡിപ്പിച്ച് വന്ന ബന്ധു അറസ്റ്റിൽ
കൊല്ലം :അഞ്ചലിൽ
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ
പതിമൂന്നു വയസ്മുതൽ പീഡിപ്പിച്ച് വന്ന ബന്ധു അറസ്റ്റിൽ. അഞ്ചൽ സ്വദേശിയും പെൺ കുട്ടിയുടെ ബന്ധുവുമായ 59കാരണാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയ്ക്ക് ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തായത്.
2013 മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പീഡനത്തെത്തുടർന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ കുട്ടിയെ ചികിൽസിച്ചു. ചികിത്സയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിക്ക് മാനസിക പിരിമുറക്കമാണെന്നു തിരിച്ചറിഞ്ഞ ഡോക്ടർമാർ മാനസികാരോഗ്യ വിദഗ്ധന്റെ നേതൃത്വത്തിൽ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്.
ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. (പ്രതിയുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തിയാൽ ഇരയെ തിരിച്ചറിയാൻ കഴിയുന്നതിനാൽ നിയമപരമായി വിശദാംശങ്ങൾ നൽകാൻ കഴിയില്ല)