News
വിജയിയെ വിടാതെ ആദായനികുതി വകുപ്പ്;മൂന്നു ദിവസത്തിനകം ഹാജരാകാൻ നോട്ടീസ്
ചെന്നൈ: തമിഴ് നടൻ വിജയിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ആദായ നികുതി വകുപ്പ്. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യംചെയ്യലിന് രാകണമെന്നാവശ്യപ്പെട്ട് വിജയിക്ക് നോട്ടീസ് നൽകി. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുമായി നടത്തിയ പണമിടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
കഴിഞ്ഞ ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് വീട്ടിലെത്തിയും നേരത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയിയെ 30 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വിജയുടെ ഭാര്യ സംഗീത യോടും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
കൂടാതെ എ.ജി.എസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡുകൾ നടത്തിയിരുന്നു.
സിനിമാ നിർമാതാവ് അൻപിന്റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത കോടിക്കണക്കിനു രൂപ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.