Top Stories
അജയ്യനായി കെജരിവാൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനം വീണ്ടും അരവിന്ദ് കെജ്‌രിവാളിന്റെ കൈകളിൽ. ഡൽഹി പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നം പൊലിഞ്ഞു. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ വൻ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ്.
എഎപി 57 സീറ്റുകളിലും ബിജെപി 13 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. 2015-ൽ മൂന്ന് സീറ്റുകൾ മാത്രം നേടിയ ബിജെപി നില മെച്ചപ്പെടുത്തി. കോൺഗ്രസിന് ഇത്തവണയും പൂജ്യത്തിനപ്പുറം കടക്കാനായില്ല.