News
ഡൽഹിയിൽ ആം ആദ്മി എംഎൽഎയ്ക്കു നേരെ വെടിവയ്പ്പ്;ഒരാൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി എംഎൽഎയുടെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പ്പ്. വെടിവയ്പ്പിൽ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു. മഹറൗലി നിന്നുള്ള പാർട്ടി എംഎൽഎ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിനു നേരെയാണ് വെടിവെയ്പ്പുണ്ടായത്. ആം ആദ്മി പ്രവർത്തകനായ അശോക് മാനാണ് കൊല്ലപ്പെട്ടത്.
രാത്രി 11 മണിയോടെ കിഷൻഗഢിൽ വച്ചായിരുന്നു നരേഷ് യാദവിനും അദ്ദേഹത്തെ അനുഗമിച്ച പ്രവർത്തകർക്കും നേരെ വെടിവയ്പ്പ് ഉണ്ടായത്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ക്ഷേത്ര സന്ദർശനം നടത്തി മടങ്ങുമ്പോൾ ആയിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു പ്രവർത്തകന് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യ്തു.