News
ഭർത്താവ് കാറിൽ ഉപേക്ഷിച്ചുപോയ വീട്ടമ്മ മരിച്ചു
കോട്ടയം : അടിമാലിയിൽ ഭർത്താവ് കാറിൽ ഉപേക്ഷിച്ചുപോയ വീട്ടമ്മ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ്(56) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളർന്ന നിലയിലായിരുന്നു ലൈലാമണി .
കഴിഞ്ഞ മാസം 17 നു അടിമാലി പൊലീസ് സ്റ്റേഷനു സമീപമാണ് ലൈലാമണിയെ കാറിൽ ഉപേക്ഷിച്ച ശേഷം ഭർത്താവ് കടന്നു കളഞ്ഞത് . 16 ഉച്ച മുതല്‍ പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 17 ഉച്ചയായിട്ടും വാഹനം പോകാതെ വരികയും വാഹനത്തിനുള്ളില്‍ ലൈലാമണിയെ കാണുകയും ചെയ്തതോടെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ വിവരം അടിമാലി പൊലീസില്‍ അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ ലൈലാമണിയുടെ ഒരു വശം തളര്‍ന്ന് പോയിട്ടുള്ളതായി മനസ്സിലാക്കുകയും തുടര്‍ന്നിവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഭർത്താവ് മാത്യൂവാണ് തന്നെ ഉപേക്ഷിച്ചതെന്ന് ലൈലാമണി പൊലീസിനോട് പറഞ്ഞിരുന്നു.