News
പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ
കൊല്ലം : കുളത്തൂപ്പുഴയിൽ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ കുട്ടികളുടെ മാതാവും കാമുകനും അറസ്റ്റിൽ. കുളത്തുപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25), ഷംസിയ മന്‍സിലില്‍ ഷാന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് രണ്ടും, നാലും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മാതാവ് സുരഭിയും ഷാനും ഒളിച്ചോടിയത്.
തുടര്‍ന്ന് സുരഭിയുടെ മാതാവിന്റെയും ഭര്‍തൃപിതാവിന്റെയും പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും തിങ്കളാഴ്ച സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടികളെ ഉപേക്ഷിച്ചു പോയതിനു ജുവനൈല്‍ ജസ്റ്റിസ് നിയപ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച സുരഭി ഒന്നാം പ്രതിയും ഇതിന് പ്രേരിപ്പിച്ച കുറ്റത്തിന് ഷാന്‍ രണ്ടാം പ്രതിയുമാണ്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ കുളത്തുപ്പുഴ പോലീസ് വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്യ്തു.