News

തോക്കും വെടിയുണ്ടകളും കാണാതായ സംഭവം:ബെഹ്‌റയെ പരിഹസിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം : പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ‘എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ” എന്നാണ് ജേക്കബ് തോമസിന്റെ പതികരണം .

ഫേസ്ബുക്കിലൂടെയാണ് ജേക്കബ് തോമസ് പ്രതികരണം നടത്തിയത്. ‘കള്ളൻ കപ്പലിൽ തന്നെ’യെന്ന ഹാഷ് ടാഗോടെയാണ് ജേക്കബ് തോമസ് സി.എ.ജി റിപ്പോർട്ടിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.

പൊലീസ് ക്വാർട്ടേഴ്‌സ് നിർമിക്കാനുള്ള തുകയിൽ നിന്നും 2.81 കോടി സംസ്ഥാന പൊലീസ് മേധാവി വകമാറ്റിയെന്നും, തോക്കുകളും തിരകളും സേനയിൽ നിന്ന് മോഷണം പോയന്നുമുള്ള സി എ ജി റിപ്പോർട്ട്‌ പുറത്തുവന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക് പോസ്റ്റ്. ജീവനക്കാർക്ക് ക്വാട്ടേർസ് നിർമിക്കാനുള്ള 2 കോടി 81 ലക്ഷം രൂപ സംസ്ഥാന പൊലീസ് മേധാവി വകമാറ്റിയതായും അപ്പർ സബോർഡിനേറ്റ് ജീവനക്കാർക്കുള്ള തുക ഡിജിപിക്കും എഡിജിപിക്കും വില്ലകൾ നിർമിക്കാനായി വകമാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.മാത്രമല്ല, വിവിഐപികൾക്ക് വേണ്ടി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയതിലും സ്റ്റേറ്റ് പൊലീസ് ചീഫ് നേരിട്ട് ഇടപെട്ടുവെന്നും ഇതിൽ ക്രമക്കേട് നടന്നുവെന്നുമാണ് കണ്ടെത്തൽ. വകമാറ്റിയ തുക ഉപയോഗിച്ച് ഡിജിപിക്കും എഡിജിപിമാർക്കും വില്ലകൾ നിർമ്മിച്ചുവെന്നും നിയമസഭയുടെ മേശപ്പറുത്തുവച്ച റിപ്പോർട്ടിൽ സിഎജി വ്യക്തമാക്കുന്നു.

തിരുവനന്തപുരം എസ്എപി ബറ്റാലിയനിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായെന്നും റിപ്പോർട്ട് പറയുന്നു. 25 ഇൻസാസ് റൈഫിളുകളും വിവിധ തരത്തിലുള്ള 12061 വെടിയുണ്ടകളും കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.  മാത്രമല്ല കാണാതായ ഒമ്പത് എംഎം ഡ്രിൽ കാട്രിഡ്ജിന് പകരം കൃത്രിമ കാട്രിഡ്ജ് വച്ച് ക്രമക്കേട് മറയ്ക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.  കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ, ക്രമക്കേട് മൂടിവയ്ക്കാൻ ഡിജിപി  ശ്രമിച്ചു എന്ന കണ്ടെത്തലും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

"എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ??..#corruption #thiefinship

Posted by Dr.Jacob Thomas IPS on Wednesday, February 12, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button