News

പഴകിയ എണ്ണകൾ ഹോട്ടലുകളില്‍ വീണ്ടും പാചകത്തിന് ഉപയോഗിക്കാതിരിക്കാൻ  പുതിയ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: വറുത്തും പൊരിച്ചും പഴകിയ എണ്ണകൾ ഹോട്ടലുകളില്‍ വീണ്ടും പാചകത്തിന് ഉപയോഗിക്കാതിരിക്കാൻ  പുതിയ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഹോട്ടലുകളിൽ പാചകത്തിന് ഉപയോഗിച്ച എണ്ണകൾ ശേഖരിച്ച് വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ

കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കാന്‍ ഒരു ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.
ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ, തട്ടുകടകളിലും മറ്റും വീണ്ടും ഉപയോഗിക്കുന്നതായി പരാതി വ്യാപകമാണ്. ചെറിയ വിലയ്ക്ക് ഇത്തരം എണ്ണ കിട്ടുമെന്നതാണ് തട്ടുകടക്കാരെ ആകര്‍ഷിക്കുന്നത്. ചില ഹോട്ടലുകളും പഴകിയ എണ്ണ നിരന്തരം ഉപയോഗിക്കുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യത്തിന് ഗുരുതര പ്രശ്നമുണ്ടാക്കുന്ന ഇത്തരം എണ്ണയുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. പഴകിയ എണ്ണകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button