News
ബെഹ്റ ഡയറക്ടർ ജനറൽ ഓഫ് പർച്ചേസായി മാറിയെന്ന് ചെന്നിത്തല
ദുബായ്: സംസ്ഥാന പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ വിഷയത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിലെ എല്ലാ പർച്ചേസുകളെക്കുറിച്ചും സിബിഐ അന്വേഷിക്കനാമെന്നും ചെന്നിത്തല ദുബായിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തോക്കുകൾ കാണാതായത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. കോൺഗ്രസ് സർക്കാർ കാലഘട്ടത്തിൽ താൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ തോക്കുകൾ മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഡിജിപി ലോക്നാഥ് ബെഹ്റ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് എന്നതിനു പകരം ഡയറക്ടർ ജനറൽ ഓഫ് പർച്ചേസായി മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന പോലീസിന്റെ എല്ലാ പർച്ചെയ്‌സുകളെക്കുറിച്ചും സി ബി ഐ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, വോട്ടർ പട്ടിക വിഷയത്തിൽ കോൺഗ്രസ് നിലപാട് കോടതി അംഗീകരിച്ചു. ഇനി വോട്ടർപട്ടികയുടെ പേരിൽ അപ്പീൽ പോയി സർക്കാർ സമയം കളയരുതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.